സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം വിളിച്ചോതി ഒരു ക്രിസ്മസ് കൂടി എത്തിയിരിക്കുന്നു. നക്ഷത്രങ്ങളും പുല്‍ക്കൂടുമൊക്കെയായി നാടും നഗരവും ക്രിസ്മസിനെ വരവേല്‍ക്കുകയാണ്. ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നു വീണതിനെ അനുസ്മരിച്ച് ലോകമെമ്പാടുമുളള ജനത തിരുപ്പിറവി വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്. കേരളമെമ്പാടുമുളള വിവിധ ദേവാലയങ്ങളില്‍ ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷങ്ങളുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനകളും പാതിരാക്കുര്‍ബാനകളും പ്രത്യേക ശുശ്രൂഷകളും നടന്നു.
വത്തിക്കാനിലും ഉണ്ണിയേശു പിറന്ന ബത്‌ലഹേമിലുളള നേറ്റിവിറ്റി ദേവാലയത്തിലും വിശുദ്ധകുര്‍ബാന നടന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ക്കായി പതിനായിരങ്ങളാണ് ഒത്തുകൂടിയത്. മാര്‍പ്പയുടെ പീറ്റേഴ്‌സ് ബസിലിക്കയില്‍ ക്രിസ്മസ് പ്രസംഗവും വിശുദ്ധ കുര്‍ബാനയും നടന്നു. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് വത്തിക്കാനില്‍ ഇത്തവണ ഒരുക്കിയത്.
വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കായുളള ക്രിസ്മസ് ദിന സന്ദേശത്തില്‍ പോപ് ഫ്രാന്‍സിസ്, പുതിയ കാലത്തെ ക്രിസ്തുമതത്തെ പുനര്‍വചിക്കാനാണ് ആഹ്വാനം ചെയ്തത്. യൂറോപ്പില്‍ പോസ്റ്റ്-ക്രിസ്ത്യന്‍ കാലഘട്ടത്തില്‍ കാലത്തിനനുസരിച്ച് ക്രിസ്തുമതത്തെ പുതുതലമുറയിലേക്ക് എത്തിക്കേണ്ടതുണ്ടെന്ന് മാര്‍പ്പാപ്പ പറഞ്ഞിരുന്നു. ഒപ്പം സഭയുടെ വീഴ്ചകള്‍ വിശ്വാസികളെ ക്രിസ്തുവില്‍ നിന്ന് അകാറ്റതിരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
പരസ്പരം സമ്മാനങ്ങള്‍ കൈമാറാനും ബന്ധങ്ങള്‍ പുതുക്കാനും ഒത്തുകൂടാനുമുളള അവസരം കൂടിയാണ് ക്രിസ്മസ്. ക്രിസ്മസ് നാളുകളില്‍ സാര്‍വ്വദേശീയമായി നിറഞ്ഞു നില്‍ക്കുന്ന രൂപമാണ് സാന്റാക്ലോസ്. പ്രായഭേദമെന്യേ സാന്റാക്ലോസിന്റെ വേഷം അണിഞ്ഞുളള ആഘോഷം ക്രിസ്മസ് രാവുകളില്‍ പതിവാണ്. ക്രിസ്മസ് ആഘോഷത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത മറ്റൊരു ഘടകമാണ് ക്രിസ്മസ് മരം. മരങ്ങള്‍ അലങ്കരിച്ചാണ് ക്രിസ്മസ് മരം സാധാരണയായി ഒരുക്കുന്നത്. നക്ഷത്രങ്ങളും ക്രിസ്മസിന്റെ മറ്റൊരു ഘടകമാണ്. യേശുവിന്റെ ജനനമറിഞ്ഞു ബെത്‌ലഹേമിലേക്കു യാത്രതിരിച്ച ജ്ഞാനികള്‍ക്ക് വഴികാട്ടിയായ നക്ഷത്രത്തെയാണ് നക്ഷത്രവിളക്കുകള്‍ തൂക്കി അനുസ്മരിക്കുന്നത്. ഈ ക്രിസ്മസും ശാന്തിയുടെയും സമാധാനത്തിന്റെയും നല്ല നാളുകള്‍ സമ്മാനിക്കട്ടെ. എല്ലാവര്‍ക്കൂം ക്രിസ്മസ് ആശംസകള്‍.
from mangalam.com https://ift.tt/37hyo0z
via IFTTT
No comments:
Post a Comment