യുവതിക്ക് ഭര്‍ത്താക്കന്മാര്‍ അഞ്ച് പേര്‍; അതും സഹോദരന്മാര്‍; എന്നാല്‍ മക്കളുടെ അച്ഛന്‍ ആരാണെന്ന് അറിയില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 24, 2019

യുവതിക്ക് ഭര്‍ത്താക്കന്മാര്‍ അഞ്ച് പേര്‍; അതും സഹോദരന്മാര്‍; എന്നാല്‍ മക്കളുടെ അച്ഛന്‍ ആരാണെന്ന് അറിയില്ല

പല തരത്തിലെ വൈവിധ്യങ്ങളും ആചാരങ്ങളും അടങ്ങിയ രാജ്യമാണ് ഇന്ത്യ. ഡെറാഡൂണിലെ ഒരു ചെറിയ ഗ്രാമത്തിലെ ആചാരമാണ് ഇപ്പോള്‍ ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ഭര്‍ത്താവിന്റെ മറ്റു സഹോദരന്മാരെക്കൂടി വിവാഹം കഴിക്കുകയാണ് ഈ ഗ്രാമത്തിലെ യുവതികളുടെ രീതി. കൃഷിഭൂമി നഷ്ടമാകാതിരിക്കാന്‍ വേണ്ടിയാണിത്. രജോ വര്‍മ്മ എന്ന പെണ്‍കുട്ടിയാണ് ഇപ്രകാരം ഭര്‍ത്താവിന്റെ നാല് സഹോദരന്മാരെയും വിവാഹം കഴിച്ചത്.

2009ലാണ് രജോയുടെയും ഗുഡ്ഡുവിന്റെയും വിവാഹം നടന്നത്. ഗുഡ്ഡുവിനെ വിവാഹം കഴിച്ച് ഒരു വര്‍ഷത്തിനുശേഷം, രാജോ മറ്റ് സഹോദരങ്ങളെയും വിവാഹം കഴിച്ചു. ബൈജു, 32, സന്ത് റാം, 28, ഗോപാല്‍, 26, ഭര്‍ത്താവ് ഇളയ സഹോദരന്‍ ദിനേശ്, 19 എന്നിവരെ പിന്നാലെ വിവാഹം ചെയ്തു.

വിവാഹബന്ധത്തില്‍ ഇവര്‍ക്ക് മക്കളുണ്ട്. എന്നാല്‍ അവരുടെ പിതാവ് ആരാണെന്ന് ഇവര്‍ക്ക് അറിയില്ല. ആചാരത്തോടൊപ്പം ദാരിദ്ര്യവും കൂടി ചേര്‍ന്നതോടെ ഇവര്‍ ഡി എന്‍ എ പരിശോധനയ്ക്ക് പോകാറില്ല. ഓരോ ദിവസവും ഓരോ ഭര്‍ത്താവിനൊപ്പമാണ് രജോ താമസിക്കുന്നത്. ഇതില്‍ യാതൊരു പരാതിയുമില്ലെന്നും സന്തുഷ്ട കുടുംബമാണെന്നും രജോയുടെ ആദ്യ ഭര്‍ത്താവ് ഗുഡ്ഡു പറഞ്ഞു. മറ്റ് സ്ത്രീകള്‍ക്ക് കിട്ടുന്നതിനേക്കാള്‍ സ്‌നേഹം തനിക്ക് ലഭിക്കുന്നുണ്ടെന്ന് രജോയും പറയുന്നു.



from mangalam.com https://ift.tt/2Mp077u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages