തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ധനവകുപ്പിന്റെ കടിഞ്ഞാണ്‍ ഏല്‍പ്പിക്കാന്‍ അനുയോജ്യനായ ഉദ്യോഗസ്ഥനുവേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം. ധനമന്ത്രിയുടെ ഓഫീസ് നിദേശിച്ച പാനലിലുള്ളതു മൂന്ന് ഉദ്യോഗസ്ഥര്‍. നിയമനം മന്ത്രിസഭായോഗം നാളെ ചര്‍ച്ച ചെയ്യും.
അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് (തദ്ദേശസ്വയംഭരണം), പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ഡോ. ഉഷ ടൈറ്റസ് (ഉന്നത വിദ്യാഭ്യാസം), ആര്‍.കെ. സിങ് (പൊതുമരാമത്ത്) എന്നിവരാണു ധനവകുപ്പ് മേധാവി നിയമനത്തിനു പരിഗണിക്കാന്‍ തയാറാക്കിയ പാനലിലുള്ളത്. ധനമന്ത്രി തോമസ് ഐസക് മറ്റൊരു പേര് നിര്‍ദേശിച്ചില്ലെങ്കില്‍ ഇവരിലൊരാള്‍ക്കു ചുമതല നല്‍കും. ധനവിനിയോഗ സെക്രട്ടറിയുടെ ചുമതല സഞ്ജയ് എം. കൗളാണു വഹിക്കുന്നത്. ഇതില്‍ മാറ്റം ആവശ്യമുണ്ടോ എന്നും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.
ധനവകുപ്പിനെ നയിച്ചിരുന്ന അഡീ. ചീഫ് സെക്രട്ടറി മനോജ് ജോഷിയും ധനവിനിയോഗ സെക്രട്ടറി (എക്സ്പെന്‍ഡിച്ചര്‍) സഞ്ജീവ് കൗശിക്കും കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയതിനാലാണു പുതിയൊരാളെ തേടുന്നത്. മനോജ് ജോഷി കേന്ദ്ര ഭക്ഷ്യസംസ്‌കരണ മന്ത്രാലയത്തിലും സഞ്ജീവ് കൗശിക്ക് ഫിനാന്‍ഷ്യല്‍ സര്‍വീസ് ഡയറക്ടറേറ്റിലുമദണു നിയമിക്കപ്പെട്ടത്.
പ്രതിസന്ധിഘട്ടത്തില്‍ ധനവകുപ്പിനെ നയിക്കുന്നത് എളുപ്പമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മികച്ച ട്രാക്ക് റെക്കോഡുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ പാനല്‍ തയാറാക്കിയത്. വിദ്യാഭ്യാസ വകുപ്പിനു പുതിയ മുഖം നല്‍കിയ ഉദ്യോഗസ്ഥയാണ് ഉഷ. ജനകീയാസൂത്രണ പദ്ധതി വിജയത്തിലെത്തിച്ച നേട്ടമാണു ടി.കെ. ജോസിനു പറയാനുള്ളത്. പൊതുമരാമത്ത് വകുപ്പിലെ അഴിമതി തടയിടാന്‍ മന്ത്രി ജി. സുധാകരനോടൊപ്പം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ് ആര്‍.കെ. സിങ്. ഉഷ ടൈറ്റസിനാണു നിയമനമെങ്കില്‍ ഖജനാവിന്റെ താക്കോല്‍ ലഭിക്കുന്ന രണ്ടാമത്തെ വനിതയാകും അവര്‍. 20 വര്‍ഷംമുമ്പ് ധനസെക്രട്ടറിയായ സുധാ പിളളയാണു മുന്‍ഗാമി.
from mangalam.com https://ift.tt/35UyCud
via IFTTT
No comments:
Post a Comment