കേന്ദ്രത്തിനെതിരേ ഒറ്റക്കെട്ട്; പൗരത്വ നിയമത്തിനെതിരെ ഇന്ന് സംയുക്ത സത്യാഗ്രഹം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 15, 2019

കേന്ദ്രത്തിനെതിരേ ഒറ്റക്കെട്ട്; പൗരത്വ നിയമത്തിനെതിരെ ഇന്ന് സംയുക്ത സത്യാഗ്രഹം

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരേസംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സംയുക്തസത്യാഗ്രഹം തിങ്കളാഴ്ച രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒരു മണിവരെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കും. ഭരണഘടനാവിരുദ്ധ പൗരത്വനിയമം പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാർ എൽ.ഡി.എഫ്., യു.ഡി.എഫ് കക്ഷിനേതാക്കൾ തുടങ്ങിയവർ സത്യാഗ്രഹത്തിൽ പങ്കെടുക്കും. ഈ സർക്കാരിന്റെ കാലത്ത് ആദ്യമായാണ് കേന്ദ്ര നയത്തിനെതിരേ ഇടതു-ഐക്യമുന്നണി നേതാക്കൾ സംയുക്ത സമരം നടത്തുന്നത്. കലാ, സാഹിത്യ, സാസ്കാരിക മേഖലകളിലെ പ്രമുഖർ, ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്ന വിവിധ രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലുമുള്ളവർ, നവോത്ഥാനസമിതി പ്രവർത്തകർ തുടങ്ങിയവരും സത്യാഗ്രഹത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രി സത്യാഗ്രഹമിരിക്കുന്ന സാഹചര്യത്തിൽ രക്തസാക്ഷി മണ്ഡപത്തിനുചുറ്റും പോലീസ് സുരക്ഷ കർശനമാക്കി. Content Highlights:kerala ruling and opposition parties arranged satyagraha protest against citizenship amendment act


from mathrubhumi.latestnews.rssfeed https://ift.tt/2RUXu0x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages