കോഴിക്കോട്: ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ തീവണ്ടികൾതടഞ്ഞു. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് തുടങ്ങിയ യുവജന സംഘടനകളാണ് അർധരാത്രി തീവണ്ടി തടയൽ സമരം നടത്തിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ രാത്രിയെത്തിയ മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ്തടഞ്ഞുകൊണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരാണ് തീവണ്ടി തടയൽസമരത്തിന് തുടക്കമിട്ടത്. യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിലും ട്രെയിൻ തടഞ്ഞു. പാലക്കാട് ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. ആദ്യം റെയിൽവേ സ്റ്റേഷനിലും പിന്നീട് ദേശീയപാതയിലേക്കും പ്രതിഷേധം നീണ്ടു. രാജ്യത്തെജനങ്ങളുടെ ഉറക്കമില്ലാതാക്കി അധികാരത്തിലുള്ളവർ ഉറങ്ങാമെന്ന് വിചാരിക്കേണ്ടെന്നും ഈ നാട്ടിലെ പൗരനാണെന്ന് തെളിയിക്കാൻ അമിത് ഷായുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും ഷാഫി പറമ്പിൽ എം.എൽ.എ. പറഞ്ഞു. ഭരണകൂടത്തിന്റെ തെമ്മാടിത്തരം ഇനി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ തീവണ്ടി തടഞ്ഞു. തുടർന്ന് അല്പസമയം ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കരിപ്പൂർ വിമാനത്താവളത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് കെ.എസ്.യുവും ഡിവൈഎഫ്ഐയും രാജ്ഭവനിലേക്കും മാർച്ച് നടത്തിയിരുന്നു. Content Highlights:police action against jamia milia students; dyfi,youth congress protest and blocked trains in kerala
from mathrubhumi.latestnews.rssfeed https://ift.tt/2RQRHJw
via
IFTTT
No comments:
Post a Comment