തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അക്രമാസക്തമാകരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിയോജിക്കാനും പ്രതിമഷധിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്നു പറഞ്ഞുകൊണ്ടാണ് പല പ്രതിഷേധങ്ങളും അക്രമാസക്തമാകുന്നതിനെ അതിരൂക്ഷ ഭാഷയില്‍ ഗവര്‍ണര്‍ വിമര്‍ശിച്ചത്.
പല പ്രതിഷേധങ്ങളും പൊതുമുതല്‍ നശിപ്പിക്കുന്നു. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല. നിയമം കയ്യിലെടുക്കാന്‍ ശ്രമിച്ചാല്‍ തടയുകയാണ് പോലീസിന്റെ ജോലി. പ്രതിഷേധക്കാരുടെ പരാതികള്‍ കേള്‍ക്കാന്‍ താന്‍ തയാറാണെന്നും.രാജ്ഭവനില്‍ താനുണ്ട്. പ്രതിഷേധക്കാര്‍ ഇവിടേക്ക് എത്തിയാല്‍ അവരെ കേള്‍ക്കാന്‍ താന്‍ തയാറാണെന്നും അദേഹം പറഞ്ഞു. അതേസമയം മണിപ്പൂര്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. ശരിയായില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
from mangalam.com https://ift.tt/2PoN73l
via IFTTT
No comments:
Post a Comment