'പോസ്റ്റ് വ്യാജം, വിവാദത്തിലേക്ക് മകളെ വലിച്ചിഴയ്ക്കരുത്' പൗരത്വ നിയമ ഭേദഗതിയിലെ മകളുടെ അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റില്‍ വിശദീകരണവുമായി ഗംഗുലി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 18, 2019

'പോസ്റ്റ് വ്യാജം, വിവാദത്തിലേക്ക് മകളെ വലിച്ചിഴയ്ക്കരുത്' പൗരത്വ നിയമ ഭേദഗതിയിലെ മകളുടെ അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റില്‍ വിശദീകരണവുമായി ഗംഗുലി

കൊല്‍ക്കത്ത: തന്റെ മകളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ട്വിറ്റിലൂടെയാണ് ഗാംഗുലി ഇത്തരത്തില്‍ അഭ്യര്‍ത്ഥനയുമായി രംഗത്തുവന്നത്.

'ഈ പ്രശ്‌നങ്ങളിലേക്ക് സനയെ വലിച്ചിഴയ്ക്കുന്നത് ഒഴിവാക്കണം. ഈ പോസ്റ്റ് സത്യമല്ല... അവള്‍ കുട്ടിയാണ് രാഷ്ട്രീയം മനസ്സിലാക്കാനുള്ള പ്രായം ആയിട്ടില്ലെ'ന്നും ട്വിറ്റില്‍ കുറിക്കുന്നു.

ചൊവ്വാഴ്ചയാണ് 18കാരിയായ സന ഗാംഗുലിയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പോസ്റ്റിട്ടത്.

എഴുത്തുകാരന്‍ ഖുശ്വന്ത് സിങ്ങിന്റെ 'ഇന്ത്യയുടെ അവസാനം' എന്ന പുസ്തകത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചായിരുന്നു സനയുടെ പോസ്റ്റ്. വിവാദമായതോടെ കുറിപ്പ് പെട്ടെന്ന് പിന്‍വലിക്കുകയും ചെയ്തു. ഫാസിസ്റ്റ് ഭരണകൂടം പൊരന്‍മാരെ എങ്ങിനെയാണ് നേരിടുക എന്ന് സനയുടെ കുറിപ്പില്‍ സൂചിപ്പിക്കുന്നത്.



from mangalam.com https://ift.tt/38VPjXR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages