ആയിഷ റെന്നയ്ക്ക് എതിരെ ഉയരുന്ന അപവാദ പ്രചാരണങ്ങള്‍; കുടുംബം നിയമനടപടിക്ക് ഒരുങ്ങുന്നു; അഭിഭാഷകനെ കണ്ടെന്ന് ആയിഷയുടെ ഭര്‍ത്താവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 18, 2019

ആയിഷ റെന്നയ്ക്ക് എതിരെ ഉയരുന്ന അപവാദ പ്രചാരണങ്ങള്‍; കുടുംബം നിയമനടപടിക്ക് ഒരുങ്ങുന്നു; അഭിഭാഷകനെ കണ്ടെന്ന് ആയിഷയുടെ ഭര്‍ത്താവ്

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെ വന്‍ രോക്ഷമാണ് ഇപ്പോഴും ഉയരുന്നത്. ഇത്തരത്തില്‍ ജാമിയ മില്ലിയ സര്‍വകലാശാലയിലെ പ്രതിഷേധത്തെ തുടര്‍ന്ന് ശ്രദ്ധേയയായ വിദ്യാര്‍ത്ഥിനി ആയിഷ റെന്നയുടെ കുടുംബം നിയമ നടപടിക്ക് ഒരുങ്ങുകയാണ്. ആയിഷ റെന്നയ്ക്കും കുടുംബത്തിനുമെതിരെ വലിയ രീതിയിലാണ് അപവാദ പ്രചരണങ്ങള്‍ നടക്കുന്നത്. ഇതിന് എതിരെയാണ് ആയിഷയും കുടുംബവും നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. അഭിഭാഷകരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്ന് ആയിഷയുടെ ഭര്‍ത്താവ് അഫ്‌സല്‍ റഹ്മാന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ആയിഷയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ കഴിഞ്ഞ ദിവസം ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. സംഘപരിവാറിന്റെ ഐടി സെല്ലിന്റെ മേല്‍നോട്ടത്തില്‍ നടന്ന ക്യാമ്പയിന്റെ ഭാഗമായാണ് തന്റെ അക്കൗണ്ട് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തതെന്ന് ആയിഷ ആരോപിച്ചിരുന്നു.

ഒരു മാസത്തേക്കാണ് ഫേസ്ബുക്ക് അയിഷയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുന്നത്. കമ്യൂണിറ്റി സ്റ്റാന്റേഡിന് നിരക്കാത്ത പോസ്റ്റുകള്‍ കാരണമാണ് നടപടി എന്നാണ് ഫേസ്ബുക്ക് നല്‍കിയ സന്ദേശം. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് ആയിഷ റെന്ന. ഭര്‍ത്താവ് സിഎ അഫ്സല്‍ റഹ്മാന്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനാണ്.

പൗരത്വ നിയമത്തിനെതിരെ ജാമിയയിലെ വിദ്യാര്‍ഥികള്‍ സമരം നടത്തുകയും പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത വേളയിലാണ് ആയിഷ റെന്ന ശ്രദ്ധിക്കപ്പെട്ടത്. ലാത്തിയുമായി വന്ന പോലീസുകാരുടെ മുഖത്തേക്ക് വിരല്‍ചൂണ്ടി പ്രതിഷേധിക്കുന്ന ആയിഷയുടെ ചിത്രം അതിവേഗം വൈറലായി.



from mangalam.com https://ift.tt/38Xq8o7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages