മുളകുപൊടി സ്‌പ്രേചെയ്‌ത്‌ സ്ത്രീയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: പ്രതി അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 16, 2019

മുളകുപൊടി സ്‌പ്രേചെയ്‌ത്‌ സ്ത്രീയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: പ്രതി അറസ്റ്റിൽ

തലപ്പുഴ: മുഖത്ത് മുളകുപൊടി സ്പ്രേ ചെയ്ത് നാൽപ്പത്തഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. തലപ്പുഴ വെണ്മണി സ്വദേശിനിയായ 45-കാരിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. മലപ്പുറം കൊണ്ടോട്ടി തയ്യൽ മുജീബ് റഹ്മാൻ (44) ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം രണ്ടുമണിയോടെയാണ് സംഭവം. തലപ്പുഴ 43-ൽ, പേര്യയിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്നു സ്ത്രീ. ഈ സമയം കാറിലെത്തിയ മുജീബ് റഹ്മാൻ പേര്യവഴിക്കാണ് പോകുന്നതെന്നും കാറിൽ കയറിക്കൊള്ളാനും പറഞ്ഞതോടെ സ്ത്രീ കാറിൽ കയറി. ഉടൻതന്നെ മുഖത്തേക്ക് ഇയാൾ മുളകുപൊടി സ്പ്രേ ചെയ്യുകയായിരുന്നുവെന്ന് സ്ത്രീ പറഞ്ഞു. 42-ൽ എത്തിയതോടെ കാറിന്റെ ഡോർ ബലമായി തള്ളിത്തുറന്ന് പുറത്തേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. റോഡരികിൽ വീണുകിടന്ന സ്ത്രീയെ ഇതുവഴിവന്ന ബസ് യാത്രക്കാരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഇതിനിടെ ഇവർ പേര്യയിലെ നാട്ടുകാർക്ക് വിവരം കൈമാറി. നാട്ടുകാരാണ് കാർ തടഞ്ഞ് പേര്യയിൽനിന്ന് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് തലപ്പുഴ പോലീസിന് കൈമാറി. ഇയാളുടെ കാറിൽനിന്ന് മൂന്ന് കെട്ട് കഞ്ചാവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വീഴ്ചയിൽ പരിക്കേറ്റ ആശാവർക്കർ കൂടിയായ സ്ത്രീ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. content highlights:abduction attempt by spraying chilli spray


from mathrubhumi.latestnews.rssfeed https://ift.tt/2sAlThe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages