സി.പി.എം. നേതാവിന്റെ മകന്റെ ആഡംബരവിവാഹം : ബൈക്ക് റാലിയും വാദ്യാഘോഷങ്ങളും സുരക്ഷയൊരുക്കാന്‍ ഗാര്‍ഡുകളും ; ഹൈന്ദവാചാര പ്രകാരമുള്ള വിവാഹ വിരുന്നില്‍ മത്സ്യമാംസാദികളും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 15, 2019

സി.പി.എം. നേതാവിന്റെ മകന്റെ ആഡംബരവിവാഹം : ബൈക്ക് റാലിയും വാദ്യാഘോഷങ്ങളും സുരക്ഷയൊരുക്കാന്‍ ഗാര്‍ഡുകളും ; ഹൈന്ദവാചാര പ്രകാരമുള്ള വിവാഹ വിരുന്നില്‍ മത്സ്യമാംസാദികളും

ആലപ്പുഴ: വധൂവരന്‍മാരെ ആനയിക്കാന്‍ ബൈക്ക് റാലിയും വാദ്യാഘോഷങ്ങളും സുരക്ഷയൊരുക്കാന്‍ ഗാര്‍ഡുകള്‍. ഡി.ജെ. പാര്‍ട്ടിയടക്കം അത്യാഡംബരങ്ങളോടെ മകന്റെ വിവാഹ സല്‍ക്കാരം ഒരുക്കിയ സി.പി.എം. നേതാവിനു സസ്‌പെന്‍ഷന്‍. കണ്ണഞ്ചിപ്പിക്കുന്ന ആഡംബരങ്ങളോടെ മകന്റെ വിവാഹം നടത്തിയ സി.പി.എം. കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗം സി.വി. മനോഹരനാണ് സസ്‌പെന്‍ഷനിലായത്.

ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തിയിരുന്നു. ''സേവ് ദ ഡേറ്റ്'' ഉള്‍പ്പെടെ ന്യൂജന്‍ മാതൃകയില്‍ വിവാഹപൂര്‍വ ആഘോഷങ്ങളും വിവാഹത്തിനു മുന്നോടിയായി സംഘടിപ്പിക്കുയുണ്ടായി. ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹച്ചടങ്ങുകളെങ്കിലും വിരുന്നില്‍ മത്സ്യമാംസാദികളും വിളമ്പി. ഈവന്റ്മാനേജ്‌മെന്റ് ഗ്രൂപ്പാണു വിവാഹ ക്രമീകരണമൊരുക്കിയത്.

കഴിഞ്ഞ 12 നു ചെങ്ങന്നൂരിലായിരുന്നു വിവാഹം. 13 നു വൈകിട്ട് മനോഹരന്റെ വീട്ടിലായിരുന്നു വിവാഹ സല്‍ക്കാരം. തിരക്കു നിയന്ത്രിക്കാനും സുരക്ഷയൊരുക്കാനും വയര്‍ലസ് സെറ്റുകളുമായി സെക്യൂരിറ്റി ഗാര്‍ഡുകളെയും അണിനിരത്തി. ദേശീയപാത കയ്യേറി സി.പി.എം നേതാക്കള്‍ അടക്കമുള്ളവരുടെ വാഹനം സെക്യൂരിറ്റിക്കാര്‍ തടഞ്ഞതായും ആക്ഷേപമുയര്‍ന്നിരുന്നു.

ഇവന്റ്മാനേജ്‌മെന്റ് സംരംഭകനായ മകനാണു വിവാഹ സല്‍ക്കാരം ഒരുക്കിയതെന്നും മകന്റെ സുഹൃത്തുക്കളാണു പരിപാടി സ്‌പോണ്‍സര്‍ ചെയ്തതെന്നും തനിക്ക് അതില്‍ ബന്ധവുമില്ലെന്നും നടപടി അംഗീകരിച്ച് പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുമെന്നും മനോഹരന്‍ പറഞ്ഞു. കഴിഞ്ഞ സമ്മേളനകാലത്ത് കഞ്ഞിക്കുഴി ഏരിയയില്‍ ഔദ്യോഗിക പാനലിമെതിരേ മത്സരിച്ചു ജയിച്ച ആളാണ് തോമസ് ഐസക്ക് പക്ഷക്കാരനായ മനോഹരന്‍.

കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗവും കര്‍ഷക സംഘം ഏരിയ പ്രസിഡന്റുമായ സി.വി. മനോഹരനെയാണു പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്ന് ആറു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തത്. മനോഹരന്‍കൂടി പങ്കെടുത്ത അടിയന്തര ഏരിയ കമ്മിറ്റി യോഗത്തിലാണു തീരുമാനം. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ലളിതമായി നടത്തണമെന്ന പാര്‍ട്ടി നയത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണു മനോഹരനെതിരായ ആരോപണം. ഡി.ജെ. പാര്‍ട്ടി അടക്കമുള്ള ആഡംബര സല്‍ക്കാരം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി യോഗം വിലയിരുത്തി.

മകനാണു കാര്യങ്ങള്‍ ക്രമീകരിച്ചതെന്ന മനോഹരന്റെ വിശദീകരണം യോഗം തള്ളി. ഡി.ജെ പാര്‍ട്ടിക്കിടെ യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും സ്ഥലത്ത് പോലീസ് എത്തുകയും സംഭവത്തില്‍ കേസെടുക്കുകയും ചെയ്തിരുന്നു. ഇതു പൊതുജനങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകരിലും രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കിയതാണ് അച്ചടക്ക നടപടിക്കു കാരണമായത്.



from mangalam.com https://ift.tt/2sujXqN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages