തമ്മിലടി നിര്‍ത്തിയില്ലെങ്കില്‍ രണ്ടിലൊന്നെന്ന് രണ്ടില്‍ ഒരു കൂട്ടരെ മാത്രം മുന്നണിയില്‍ നിര്‍ത്തൂ ; കേരളാകോണ്‍ഗ്രസ് ജോസ്, ജോസഫ് ഗ്രൂപ്പുകള്‍ക്ക് മുന്നറിയിപ്പുമായി യു.ഡി.എഫ്. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 15, 2019

തമ്മിലടി നിര്‍ത്തിയില്ലെങ്കില്‍ രണ്ടിലൊന്നെന്ന് രണ്ടില്‍ ഒരു കൂട്ടരെ മാത്രം മുന്നണിയില്‍ നിര്‍ത്തൂ ; കേരളാകോണ്‍ഗ്രസ് ജോസ്, ജോസഫ് ഗ്രൂപ്പുകള്‍ക്ക് മുന്നറിയിപ്പുമായി യു.ഡി.എഫ്.

തിരുവനന്തപുരം: പരസ്യമായ തമ്മിലടി പുനരാരംഭിച്ച കേരളാ കോണ്‍ഗ്രസ് (എം) വിഭാഗങ്ങളോടു യു.ഡി.എഫില്‍ കടുത്ത അമര്‍ഷം. ഇങ്ങനെ പോയാല്‍ ഒരു കൂട്ടരെ മാത്രം മുന്നണിയില്‍ നിര്‍ത്തിയാല്‍ മതിയെന്ന അഭിപ്രായം ശക്തമാകുകയാണ്. ഇന്നു നടക്കുന്ന മുന്നണി യോഗത്തില്‍ ഇരുകൂട്ടര്‍ക്കും താക്കീത് നല്‍കുന്നതും ആലോചനയില്‍.

കേരളാ കോണ്‍ഗ്രസിന്റെ ഇരു വിഭാഗങ്ങളും ശനിയാഴ്ച സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ വിളിച്ചാണു വീണ്ടും ചെളിയെറിയാന്‍ തുടങ്ങിയത്. ഒത്തുതീര്‍പ്പിനില്ലെന്ന സൂചനയാണു രണ്ടിടത്തുനിന്നുമുള്ളത്. ഈ സാഹചര്യത്തില്‍ ഇനി കടുത്ത നടപടികളിലേക്ക് പോകണമെന്ന നിലപാട് യു.ഡി.എഫില്‍ ചര്‍ച്ചയാകുകയാണ്.

പരസ്പരം ചര്‍ച്ച നടത്തി പ്രശ്‌നം അവസാനിപ്പിക്കാന്‍ കഴിഞ്ഞമാസം 15ന് നെയ്യാര്‍ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ ചേര്‍ന്ന മുന്നണി യോത്തില്‍ രണ്ടു കേരള കോണ്‍ഗ്രസുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ അന്ന് ആദ്യവട്ട ചര്‍ച്ചയും നടത്തി.

വീണ്ടും ചര്‍ച്ച നടത്താന്‍ ധാരണയായാണു പിരിഞ്ഞതെങ്കിലും ചേരിപ്പോര് ശക്തമാകുകയാണുണ്ടായത്. തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഈ ചേരിപ്പോര് അവസാനിപ്പിച്ചേപറ്റൂ എന്നാണു വിവിധ ഘടകകക്ഷികളുടെ നിലപാട്. അതിനു കോണ്‍ഗ്രസ് മുന്‍െകെയെടുക്കണം.

മുതിര്‍ന്ന നേതാവെന്ന നിലയില്‍ പി.ജെ. ജോസഫ് അല്‍പ്പം സംയമനം കാണിക്കുക, മുന്നണി നേതൃത്വത്തില്‍ വിശ്വാസമര്‍പ്പിച്ച് ജോസ് കെ. മാണി മൗനം പാലിക്കുക എന്നീ പോംവഴികളാണു നിര്‍ദേശിക്കപ്പെടുന്നത്. മറ്റു വഴിയില്ലെങ്കില്‍ ഒരു വിഭാഗത്തെ മുന്നണിക്കു പുറത്താക്കണം.

ഉള്ളില്‍നിന്നു പോരടിക്കുന്നതിലും മുന്നണിക്കു നല്ലത് ഒരു കൂട്ടരെ പുറത്താക്കുകയാണെന്നാണു പൊതുവികാരം. പൗരത്വബില്ലിനെതിരേ ഇടതുമുന്നണിയുമായി ചേര്‍ന്ന് സമരം നടത്തുന്നതില്‍ ചില ചെറിയ ഘടകകക്ഷികള്‍ക്ക് അതൃപ്തിയുണ്ട്.

പലപ്പോഴായി ഇടതുമുന്നണിയില്‍ നിന്നു വന്നവരും ഇടതുപക്ഷനിലപാടുള്ളവരുമായ സി.എം.പി, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവരാണ് എതിരഭിപ്രായക്കാരില്‍ മുന്‍നിരയില്‍. പുതിയ നിയമത്തിനെതിരേ ദേശീയതലത്തില്‍ ഒന്നിക്കാനിരിക്കെ, ഇവിടെ തര്‍ക്കം വേണ്ടെന്നാണു കോണ്‍ഗ്രസിന്റെ അനുനയവാക്ക്.



from mangalam.com https://ift.tt/2LXBSwU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages