17കാരിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പലര്‍ക്കായി കാഴ്ചവെച്ച സംഭവം; ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തി; 5000 രൂപയ്ക്ക് പെണ്‍കുട്ടിയെ ലോഡ്ജില്‍ നിരവധി പേര്‍ പീഡിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 15, 2019

17കാരിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പലര്‍ക്കായി കാഴ്ചവെച്ച സംഭവം; ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തി; 5000 രൂപയ്ക്ക് പെണ്‍കുട്ടിയെ ലോഡ്ജില്‍ നിരവധി പേര്‍ പീഡിപ്പിച്ചു

17കാരിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തു. തൃശൂര്‍ കുന്നംകുളത്തുനിന്നാണ് ഫോണ്‍ കണ്ടെത്തിയത്. കേസിലെ പ്രതിയും പെണ്‍കുട്ടിയുടെ ബന്ധുവുമായി ലിനറ്റിന്റെ(33) സുഹൃത്തിന്റെ കടയില്‍ നിന്നുമാണ് ഫോണ്‍ കണ്ടെത്തിയത്. ലിനറ്റ് തന്നെയാണ് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.

അറസ്റ്റിലായ ലിനറ്റിന്റെ പക്കല്‍ ഉണ്ടായിരുന്ന ഫോണില്‍ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുന്നംകുളത്തുള്ള സുഹൃത്തിന്റെ കൈവശം ഫോണുണ്ടെന്ന് പറയുന്നത്. എന്നാല്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതുമായോ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതുമായോ ബന്ധപ്പെട്ട് യുവാവിന് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. ഫോണ്‍ സൈബര്‍സെല്ലിന് കൈമാറി പരിശോധന നടത്താനാണ് പോലീസ് നീക്കം. ഈ പരിശോധനയിലൂടെ മാത്രമേ ഇയാള്‍ ദൃശ്യങ്ങള്‍ ആര്‍ക്കെങ്കിലും അയച്ചിട്ടുണ്ടോ എന്നറിയാന്‍ സാധിക്കൂ.

ലിനറ്റ് പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പലര്‍ക്കായി കാഴ്ച വയ്ക്കുകയായിരുന്നു. ലോഡ്ജിലെത്തിക്കുന്ന ദിവസങ്ങളില്‍ പെണ്‍കുട്ടിയെ ഒട്ടേറെ പേരാണ് പീഡിപ്പിച്ചതെന്നാണ് വിവരം. 5000 രൂപയാണ് ലിനിറ്റും ലോഡ്ജ് നടത്തിപ്പുകാരും വാങ്ങിയിരുന്നത്. പ്രതികളെ വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങുന്നതോടെ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്നു പൊലീസ് പറഞ്ഞു.



from mangalam.com https://ift.tt/2PpQGXi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages