നാളെ ഹര്‍ത്താലുണ്ടോ ? നവമാധ്യമങ്ങളിലെ പ്രചാരണം ജനം ആശയക്കുഴപ്പത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 15, 2019

നാളെ ഹര്‍ത്താലുണ്ടോ ? നവമാധ്യമങ്ങളിലെ പ്രചാരണം ജനം ആശയക്കുഴപ്പത്തില്‍

കോട്ടയം: നാളെ ഹര്‍ത്താലുണ്ടോ, ഇല്ലയോ. നവമാധ്യമങ്ങളിലെ പ്രചാരണമാണ്‌ ആശയക്കുഴപ്പം വര്‍ധിപ്പിക്കുന്നത്‌. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവരില്‍ ചിലര്‍ പിന്‍മാറുകയും ചിലര്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നതിനിടെയാണ്‌ നവമാധ്യങ്ങളില്‍ ചര്‍ച്ച പൊടിപൊടിക്കുന്നത്‌.

ഒന്നര വര്‍ഷം മുമ്പു വാട്ട്‌സ്‌ ആപ്പ്‌ പ്രചാരണത്തിലൂടെ മാത്രം ഹര്‍ത്താല്‍ അരങ്ങേറിയ സംസ്‌ഥാനമായതിനാല്‍ ഇത്തവണ പോലീസ്‌ കനത്ത ജാഗ്രതയിലാണ്‌. ജില്ലയില്‍ തുടര്‍ച്ചയായി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതും കര്‍ശന നടപടിക്കു പോലീസിനെ പ്രേരിപ്പിക്കുന്നത്‌. കഴിഞ്ഞ മാസം ആദ്യം മുണ്ടക്കയത്തു നിപ്പയെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരണം നടന്നിരുന്നു.

മുണ്ടക്കയം ജനറല്‍ ആശുപത്രിയില്‍ നിപ്പാ ബാധ തിരിച്ചറിഞ്ഞതായായിരുന്നു പ്രചാരണം. നിപ്പാ ബാധ കണ്ടെത്തിയത്‌ ബ്രോയിലര്‍ കോഴി ഇറച്ചിയില്‍നിന്നു കൂടിയെന്ന പ്രചാരണവും ഒപ്പമുണ്ടായി. പ്രചാരണം, ജനങ്ങളില്‍ ഭയം നിറച്ചതോടെ ജില്ലാ മെഡിക്കല്‍ ഓഫീസ്‌ അധികൃതര്‍ സൈബര്‍ സെല്ലിനു പരാതി നല്‍കി. ഒപ്പം വിശദീകരണ കുറിപ്പുമിറക്കി. ആരെയും അറസ്‌റ്റ്‌ ചെയ്‌തില്ലെങ്കിലും പ്രചാരണം പെട്ടെന്നു നിലച്ചു.
കോട്ടയത്തെ നാഗമ്പടത്തു ലുലുമാള്‍ വരുന്നു, നാഗമ്പടത്തെ ഹോട്ടലില്‍ 499 രൂപയ്‌ക്കു ആവശ്യം പോലെ ബിയറും ബിരിയാണിയും വിതരണം ചെയ്യുന്നു എന്നിങ്ങനെയുള്ള പ്രചാരണങ്ങളും മുന്‍ ദിവസങ്ങളിലുണ്ടായി. എന്നാല്‍, രണ്ടും വ്യാജപ്രചാരണങ്ങളാണെന്നു കണ്ടെത്തിയിരുന്നുവെങ്കിലും ലുലു മാള്‍ ഇപ്പോഴും നവമാധ്യമങ്ങളില്‍ കറങ്ങുന്നുണ്ട്‌.

അതേസമയം, സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്‌ പോലീസ്‌. ഹര്‍ത്താല്‍ ഉള്‍പ്പെടെ ജനങ്ങളെ ആശങ്കപ്പെടുത്തുന്ന രീതിയില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നു സൈബര്‍ പോലീസ്‌ പറഞ്ഞു. പ്രചാരണത്തിന്റെ ഉറവിടം കണ്ടെത്തി ശക്‌തമായ നടപടിയ്‌ക്കൊരുങ്ങുകയാണു പോലീസ്‌.

എസ്‌.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബി.എസ്‌.പി, കേരള മുസ്ലിം ഫെഡറേഷന്‍, സോളിഡാരിറ്റി, എസ്‌.ഐ.ഒ, ജനകീയ മനുഷ്യാവകാശപ്രസ്‌ഥാനം, പോരാട്ടം, ഡി.എച്ച്‌.ആര്‍.എം, ജമാ-അത്ത്‌ കൗണ്‍സില്‍ തുടങ്ങിയ സംഘടനകളാണ്‌ നാളെ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍.



from mangalam.com https://ift.tt/2Pps5BO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages