കൊച്ചി: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് കേരളത്തില്‍ എത്തിയ മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയ്‌ക്കെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ലക്ഷദ്വീപിലേക്കുള്ള യാത്രയുടെ ഭാഗമായി കൊച്ചിയില്‍ വിമാനമിറങ്ങിയ നജ്മയുടെ വാഹനം രാവിലെ ഏഴരയോടെ ആലുവയില്‍ വെച്ച് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയും കരിങ്കൊടി കാട്ടുകയുമായിരുന്നു.
പത്തു മിനിറ്റ് വാഹനം തടഞ്ഞിട്ടതിനെ തുടര്‍ന്ന് പോലീസ് എത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തു മാറ്റുകയായിരുന്നു. പുലര്‍ച്ചെ കോണ്‍ഗ്രസ് നേതാവ് പിബി സുനീറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആലുവ പാലസില്‍ നിന്നും പുറത്തേക്ക് പോകുമ്പോഴായിരുന്നു ഗവര്‍ണറുടെ വാഹന വ്യൂഹത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടിയത്. മണിപ്പൂര്‍ സര്‍ക്കാരും ജനങ്ങളും ഒരുപോലെ സ്വീകരിച്ച കാര്യമാണ് പൗരത്വ ബില്ലെന്നും അവിടെ കാര്യമായ പ്രശ്‌നമില്ലെന്നുമാണ് നജ്മ ഹെപ്തുള്ള പറയുന്നത്.
പൗരത്വ ബില്ലിനെതിരേ യുഡിഎഫ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും യുവജന പ്രസ്ഥാനങ്ങളും വലിയ പ്രതിഷേധമാണ് നടത്തുന്നത്. പാലക്കാട് വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ച രാത്രിയില്‍ പ്രതിഷേധം നടന്നു. ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. പട്ടാമ്പി റെയില്‍വേ സ്‌റ്റേഷനില്‍ ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തിലും ട്രെയിന്‍ തടയല്‍ സമരം നടന്നു.
from mangalam.com https://ift.tt/2PpQxDe
via IFTTT
No comments:
Post a Comment