എന്തു വേണമെന്ന കേന്ദ്രം പറയട്ടെ; ഡെപ്യൂട്ടേഷന്‍ അനുവദിക്കാനോ സ്വയം വിരമിക്കല്‍ അനുവദിക്കാനോ കഴിയില്ല ; ജേക്കബ് തോമസിനെ കൈയൊഴിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 18, 2019

എന്തു വേണമെന്ന കേന്ദ്രം പറയട്ടെ; ഡെപ്യൂട്ടേഷന്‍ അനുവദിക്കാനോ സ്വയം വിരമിക്കല്‍ അനുവദിക്കാനോ കഴിയില്ല ; ജേക്കബ് തോമസിനെ കൈയൊഴിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി : വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്നതിനാല്‍ ജേക്കബ് തോമസിനു കേന്ദ്ര സര്‍വീസിലേക്കു ഡെപ്യൂട്ടേഷന്‍ അനുവദിക്കാനോ സ്വയം വിരമിക്കല്‍ (വി.ആര്‍.എസ്) അനുവദിക്കാനോ കഴിയില്ലെന്നു സംസ്ഥാന സര്‍ക്കാര്‍. നേരത്തേ വി.ആര്‍.എസിന് അപേക്ഷ നല്‍കിയപ്പോള്‍ സസ്‌പെന്‍ഷനിലായിരുന്നതിനാല്‍ കേന്ദ്ര സര്‍ക്കാരാണു തീരുമാനം എടുക്കേണ്ടിയിരുന്നതെന്നും കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലില്‍ (സി.എ.ടി) സര്‍ക്കാര്‍ വിശദീകരിച്ചു.

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായ തനിക്ക് ഡി.ജി.പിക്കു തുല്യമായ തസ്തിക നല്‍കുക, അല്ലെങ്കില്‍ സ്വയം വിരമിക്കാന്‍ അനുവദിക്കുക എന്ന ആവശ്യവുമായി അദ്ദേഹം സി.എ.ടിയില്‍ സമര്‍പ്പിച്ച അടിയന്തര ഹര്‍ജിയിലാണു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി. അന്വേഷണ/വിചാരണ ഘട്ടത്തില്‍ സ്ഥലത്തുണ്ടാകേണ്ടത് ആവശ്യമായതിനാലാണു ഡെപ്യൂട്ടേഷന്‍ അനുവദിക്കാത്തത്. തുറമുഖ സെക്രട്ടറിയായിരിക്കെ മണ്ണുമാന്തിക്കപ്പല്‍ വാങ്ങിയതില്‍ അഴിമതി ആരോപിച്ച് വിജിലന്‍സ് കേസെടുത്തിരുന്നു.

വി.ആര്‍.എസിനു 2014 ല്‍ അപേക്ഷ നല്‍കിയപ്പോള്‍ സസ്‌പെന്‍ഷനിലായിരുന്നു. സസ്‌പെന്‍ഷനിലുള്ള അഖിലേന്ത്യാ സര്‍വീസുകാര്‍ക്കു വി.ആര്‍.എസ്. അനുവദിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണെന്ന് അഖിലേന്ത്യ സര്‍വീസ് ചട്ടം 16(2) പ്രകാരം സര്‍ക്കാര്‍ വിശദീകരിച്ചു. സര്‍വീസ് ചട്ടം ലംഘിച്ച് അച്ചടക്കലംഘനം നടത്തിയതിനു മൂന്നു തവണ സസ്‌പെന്‍ഷനിലായി. സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും മറുപടി തൃപ്തികരമായില്ല.

തുടര്‍ന്ന് വിഷയം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു െകെമാറി. അന്വേഷണം നേരിടുന്നവര്‍ക്കു വി.ആര്‍.എസ്. നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി.വി.ആര്‍.എസ്. അനുവദിക്കാന്‍ സര്‍വീസിലിരിക്കെ മൂന്നുമാസത്തെ നോട്ടീസും 30 വര്‍ഷം സര്‍വീസും 50 വയസും ആവശ്യമാണ്. മൂന്നു മാസം മുമ്പു നോട്ടീസ് നല്‍കിയില്ലെന്ന കാരണത്താല്‍ രണ്ടാമത്തെ വി.ആര്‍.എസ്. അപേക്ഷയും കേന്ദ്രം തള്ളി. ഇതുതന്നെയാണു സംസ്ഥാന സര്‍ക്കാരിന്റെയും നിലപാടെന്നു സി.എ.ടിയില്‍ നല്‍കിയ വിശദീകരണത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ''സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍'' എന്ന ആത്മകഥയില്‍ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചു എന്ന ക്രൈംബ്രാഞ്ച് കേസും ജേക്കബ് തോമസിനെതിരേയുണ്ട്.



from mangalam.com https://ift.tt/2txxsq8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages