തിരുവനന്തപുരം: മണിക്കൂറുകളുടെ കാത്തുനിൽപ്പും രസംകൊല്ലിയായെത്തിയ കനത്ത മഴയും ആരാധരുടെ ആവേശം കുറച്ചില്ല. ലോകോത്തരതാരങ്ങൾ കൺമുന്നിലെത്തിയപ്പോൾ അവർ ആർപ്പുവിളിച്ച് സ്വീകരിച്ചു. ട്വന്റി 20 ക്രിക്കറ്റിനെത്തിയ ഇന്ത്യ - വെസ്റ്റിൻഡീസ് താരങ്ങൾക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ശനിയാഴ്ച രാത്രി ആരാധകരും കെ.സി.എ. ഭാരവാഹികളും ഊഷ്മള സ്വീകരണം നൽകി. വൈകുന്നേരം 5.45-ന് താരങ്ങൾ തിരുവനന്തപുരത്ത് എത്തുമെന്നായിരുന്നു അറിയിപ്പ്. മൂന്നരയോടെ നീല ജേഴ്സിയുമണിഞ്ഞ് ദേശീയപതാകയുമായി ആരാധകർ എത്തി. കോലിക്കും സഞ്ജുവിനും ടീമിനും ജയ്വിളിയുമായി രംഗം കൊഴുപ്പിച്ചു. അഞ്ചരയോടെ മഴയെത്തി. അൽപം ശമിച്ചശേഷം വീണ്ടും മഴ. അപ്പോഴും ആവേശം തണുത്തില്ല. ഫോട്ടോ: ബിജു വർഗീസ് ഏഴുമണിയോടെ താരങ്ങൾ വിമാനമിറങ്ങിയെന്ന് അറിയിപ്പുവന്നു. കോച്ച് രവിശാസ്ത്രിയും ക്യാപ്റ്റൻ വിരാട് കോലിയുമാണ് ആദ്യം പുറത്തുവന്നത്. കൈയുയർത്തി ക്യാപ്റ്റന്റെ അഭിവാദ്യം. തൊട്ടുപിറകെ ദീപക് ചഹാർ. അതിനു പിന്നാലെ വെസ്റ്റിൻഡീസ് താരങ്ങളും ബസിലേക്ക്. ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെത്തിയത് ഭാര്യ റിവ സൊളങ്കിയും കുട്ടിയുമായായിരുന്നു. പിന്നാലെ ഇന്ത്യൻ താരങ്ങൾ ഓരോരുത്തരായി പുറത്തിറങ്ങി. ഏറ്റവും ഒടുവിൽ മലയാളി താരം സഞ്ജു വി. സാംസൺ എത്തി. ആർപ്പുവിളി ഉയർന്നതോടെ ബസിലിരുന്ന് ക്യാപ്റ്റൻ വിരാട് കോലി കൈകൾ വായുവിൽ ചുഴറ്റിയും ചിരിച്ചും പ്രതികരിച്ചു. സഞ്ജുവിനെ കളിപ്പിക്കണമേയെന്ന് ആരാധകരുടെ അഭ്യർഥനയുമുണ്ടായി. ആരാധകരുടെ സ്നേഹത്തിന് സഞ്ജു പ്രത്യാഭിവാദ്യം ചെയ്തു. Content Highlights:India v West Indies fans welcomes india windies players for karyavattom t20
from mathrubhumi.latestnews.rssfeed https://ift.tt/2YtSJMA
via
IFTTT
No comments:
Post a Comment