കളി ഇന്ന് കാര്യവട്ടത്ത്; പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 7, 2019

കളി ഇന്ന് കാര്യവട്ടത്ത്; പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ

തിരുവനന്തപുരം: കാര്യവട്ടത്തെ സ്പോർട്സ് ഹബ്ബിൽ നേരത്തേ നടന്ന രണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിലും ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ആ കണക്കുകളിൽ വിശ്വസിച്ച്, വിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഞായറാഴ്ച ഇറങ്ങുന്നു. ഈ സ്റ്റേഡിയത്തിൽ ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും വിൻഡീസും മുഖാമുഖം വരുമ്പോൾ ജയത്തോടെ ട്വന്റി 20 പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് വിരാട് കോലിയും സംഘവും. വെള്ളിയാഴ്ച ഹൈദരാബാദിൽനടന്ന ആദ്യ ഏകദിനത്തിൽ വെസ്റ്റിൻഡീസിന്റെ വമ്പൻ സ്കോർ പിന്തുടർന്ന് വിജയിച്ചത് കോലിപ്പടയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. മികച്ച സ്കോർ കണ്ടെത്തിയിട്ടും ബൗളർമാരുടെ അച്ചടക്കമില്ലായ്മ കാരണം മത്സരം അടിയറവെക്കേണ്ടിവന്നതിന്റെ തലവേദനയിലാണ് വിൻഡീസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ്. Image Courtesy: Twitter മുന്നിൽനിന്ന് നയിക്കാൻ കോലി ആദ്യ ട്വന്റി 20-യിൽ രോഹിത് ശർമ പെട്ടെന്ന് പുറത്തായിട്ടും ക്യാപ്റ്റന്റെ ഇന്നിങ്സിലൂടെ ടീമിനെ വിജയത്തിലെത്തിക്കാൻ കോലിക്ക് കഴിഞ്ഞു. പൊള്ളാർഡിന്റെയും വിൻഡീസ് ബൗളർമാരുടെയും എല്ലാ തന്ത്രങ്ങളും കോലി പൊളിച്ചു. തുടക്കത്തിലെ പതർച്ചയ്ക്കുശേഷമുള്ള സാക്ഷാൽ കിങ് കോലി ഇന്നിങ്സ്. മത്സരശേഷം കോലി പറഞ്ഞപോലെ, ഇന്നിങ്സിന്റെ അവസാനംവരെ രോഹിതോ കോലിയോ ക്രീസിലുണ്ടായിരിക്കണമെന്നതാണ് ടീമിന്റെ തന്ത്രം. അത് പ്രാവർത്തികമാക്കി. ആഭ്യന്തര ക്രിക്കറ്റിൽ നിർത്തിയിടത്തുനിന്നു തുടങ്ങിയ ലോകേഷ് രാഹുലിന്റെ അർധസെഞ്ചുറിയും ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കും. റിസ്റ്റ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ, പേസർ ദീപക് ചഹാർ എന്നിവരുടെ പ്രകടനത്തെ ഇന്ത്യ പ്രതീക്ഷയോടെ നോക്കുന്നു. ട്വന്റി 20-യിൽ കൂടുതൽ വിക്കറ്റെടുത്ത ഇന്ത്യൻ ബൗളറെന്ന ബഹുമതി നേടാൻ ചാഹലിന് ഒരു വിക്കറ്റുകൂടി മതി. സ്പിന്നർ ആർ. അശ്വിനുമായി ഇപ്പോൾ തുല്യതയിലാണ് അദ്ദേഹം. ദീപക് ചഹാറിന് സ്പോർട്സ് ഹബ് ഒരർഥത്തിൽ ഹോം ഗ്രൗണ്ടാണ്. ദക്ഷിണാഫ്രിക്ക എ-യ്ക്കെതിരേയും ഇംഗ്ലണ്ട് കോട്സിനെതിരേയും അദ്ദേഹം ഇവിടെ പന്തെറിഞ്ഞിട്ടുണ്ട്. മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ വിദർഭയ്ക്കെതിരേ രാജസ്ഥാനുവേണ്ടി ഒരോവറിൽ മൂന്ന് വിക്കറ്റെടുത്ത് മടങ്ങിയത് ഈയിടെയാണ്. വിൻഡീസിന് തിരിച്ചുവരണം മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ നിലനിൽക്കണമെങ്കിൽ വിൻഡീസിന് ഈ മത്സരം ജയിച്ചേ മതിയാകൂ. ആദ്യ മത്സരത്തിൽ അവരുടെ ബാറ്റ്സ്മാൻമാർ റോൾ ഭംഗിയായി നിർവഹിച്ചു. എന്നാൽ, 14 വൈഡും മൂന്ന് നോബോളുമടക്കം 23 എക്സ്ട്രാ റൺസ് വിട്ടുകൊടുത്ത ബൗളർമാർ ടീമിനെ പിന്നോട്ടടിച്ചു. ഇത് പരിഹരിക്കാതെ നിവൃത്തിയില്ല. ജാസൺ ഹോൾഡറും ഷെൽഡൺ കോട്രാലും കെസ്രിക്ക് വില്യംസും അടങ്ങുന്ന ബൗളിങ് നിര അവസരത്തിനൊത്തുയർന്നാലേ രക്ഷയുള്ളൂ. ആദ്യമത്സരത്തിന് ആവേശം പകർന്ന കോലി - കെസ്രിക് വില്യംസ് ഉരസൽ ഇവിടെയും ആവർത്തിക്കുമോയെന്ന് ഉറ്റുനോക്കുകയാണ.് കാലാവസ്ഥ ശനിയാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് മഴപെയ്തു. ഞായറാഴ്ചയും ഒന്നോ രണ്ടോ തവണ മഴയുണ്ടായേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. മഴ പെയ്താൽതന്നെ അരമണിക്കൂറിനകം കളി പുനരാരംഭിക്കാൻ കഴിയുന്ന ആധുനിക സംവിധാനങ്ങൾ സ്റ്റേഡിയത്തിലുണ്ട്. പിച്ചിൽ റണ്ണൊഴുകും കഴിഞ്ഞ രണ്ട് അന്താരാഷ്ട്ര മത്സരങ്ങൾക്കും ഉപയോഗിച്ച പിച്ചുതന്നെയാണ് ഞായറാഴ്ചത്തെ മത്സരത്തിനും തയ്യാറാക്കിയിരിക്കുന്നത്. പിച്ചിൽ റണ്ണൊഴുകുമെന്ന് ക്യുറേറ്റർ ബിജു പറയുന്നു. ഫ്ളാറ്റ് വിക്കറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ആദ്യം ബാറ്റുചെയ്യുന്ന ടീമിന് ഉണങ്ങിയ പിച്ചിന്റെ ഗുണം ലഭിക്കും. ചെറിയ മഞ്ഞുള്ളതിനാൽ രണ്ടാമത് ബാറ്റുചെയ്യുന്ന ടീമിന് ചെറിയ ബുദ്ധിമുട്ടുണ്ടാകും. അതിനാൽ ടോസ് നിർണായകമാകും. Content Highlights: India v West Indies 2nd t20 India to win series


from mathrubhumi.latestnews.rssfeed https://ift.tt/2Pn1ynn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages