ത്രിപുരയില്‍ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 7, 2019

ത്രിപുരയില്‍ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊന്നു

അഗർത്തല: 17കാരിയെ ദിവസങ്ങളോളം പൂട്ടിയിട്ട് കൂട്ടബലാൽസംഗം ചെയ്ത ശേഷം തീ കൊളുത്തികൊന്നു. ത്രിപുരയിലെ ശാന്തിർബസാറിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.പെൺകുട്ടിയുടെ ആൺ സുഹൃത്തും അയാളുടെ അമ്മയും ചേർന്നാണ് തീയിട്ടത്.സമീപവാസികൾ ചേർന്നാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. പെൺകുട്ടിയെ വിട്ടു തരണമെങ്കിൽ 50,000 രൂപ അജോയ് രുദ്രപാൽ ആവശ്യപ്പെട്ടെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. പക്ഷെ 17,000 രൂപ നൽകാനേ അവർക്ക് കഴിഞ്ഞുള്ളൂ. തുടർന്ന്പെൺകുട്ടിയെ തീയിടുകയായിരുന്നുവെന്നാണ് വീട്ടുകാരുടെ ആരോപണം. പെൺകുട്ടി ആശുപത്രിയിൽ വെച്ച് മരിച്ചതിനെ തുടർന്ന്അജോയിയെയും അമ്മയെയും ആൾക്കൂട്ടംമർദ്ദിച്ചു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെ വെച്ച് തന്നെ പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. അജോയിയുമായി ഇഷ്ടത്തിലായിരുന്ന പെൺകുട്ടി വിവാഹ വാഗ്ദാനം സ്വീകരിച്ച് അയാളോടൊപ്പം പോയി. എന്നാൽ പെൺകുട്ടിയെ വീട്ടുതടങ്കലിലാക്കിയ ശേഷം മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ഇയാൾ. ആ ദിവസങ്ങളത്രയും അയാളും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. അതേസമയം പോലീസിനെതിരേ ഗുരുതര ആരോപണമാണ് പെൺകുട്ടിയുടെ അമ്മ ഉന്നയിച്ചിരിക്കുന്നത്. പെൺകുട്ടിയെ കാണാതായ ഉടൻ അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. മോചന ദ്രവ്യം ആവശ്യപ്പെട്ടപ്പോഴും വീണ്ടും പോലീസിനെ പോയി കണ്ടു. എന്നാൽ പോലീസിന്റെ ഭാഗത്തു നിന്നു യാതൊരു വിധ അന്വേഷണവും ഉണ്ടായില്ലെന്നാണ് ആരോപണം. "മകളെ തിരികെ തരണമെങ്കിൽ 50,000 രൂപ അജോയ് ആവശ്യപ്പെട്ടെങ്കിലും 17,000 രൂപ മാത്രമേ ഞങ്ങൾക്ക് നൽകാൻ കഴിഞ്ഞുള്ളൂ. ഇതേ തുടർന്ന് അജോയ് കുപിതനായിരുന്നു. പക്ഷെ ഇതറിഞ്ഞ് അജോയിയുടെ വീട്ടിലെത്തിയപ്പോഴാണ് തീപൊള്ളലേറ്റ മകളെ ആശുപത്രിയിലെത്തിച്ച വിവരമറിഞ്ഞത്. അവിടെ ഗുരുതരാവസ്ഥയിൽ കഴിയുന്ന മകളെ കണ്ടപ്പോൾ അവൾ തന്നെയാണ് അജോയയിയും കൂട്ടുകാരും ബലാത്സംഗം ചെയ്ത വിവരം തന്നോട് പറഞ്ഞത്", പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു content highlights:17year old gang raped and burned alive in Tripura


from mathrubhumi.latestnews.rssfeed https://ift.tt/350YFz7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages