ന്യൂഡൽഹി:ഡൽഹിയിൽ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 32 പേർ മരിച്ചു. റാണി ഝാൻസി റോഡിൽ അനാജ് മണ്ഡിയിലെആറ് നില കെട്ടിടത്തിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. പൊള്ളലേറ്റവരെ ലോക് നായക്, ഹിന്ദു റാവു ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. 27 അഗ്നിശമന യൂണിറ്റുകളാണ് തീയണക്കാൻ പരിശ്രമിക്കുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 50 ലധികം പേരെ രക്ഷപെടുത്തി. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. ഒമ്പത് മണിയോടെയാണ് തീ പൂർണമായും അണയ്ക്കാനായത് Content Highlights:30 fire tenders were rushed to the spot
from mathrubhumi.latestnews.rssfeed https://ift.tt/2s9YvqB
via
IFTTT
No comments:
Post a Comment