ത്രിപുരയില്‍ 17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 7, 2019

ത്രിപുരയില്‍ 17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊന്നു

അഗര്‍ത്തല: ത്രിപുരയില്‍ 17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തീ കൊളുത്തി കൊന്നു. ത്രിപുരയിലെ ശാന്തിര്‍ബസാറിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തും അയാളുടെ അമ്മയും ചേര്‍ന്നാണ് തീയിട്ടത്.

അജോയിയുമായി ഇഷ്ടത്തിലായിരുന്ന പെണ്‍കുട്ടി വിവാഹ വാഗ്ദാനം സ്വീകരിച്ച് അയാളോടൊപ്പം പോകുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ വീട്ടു തടങ്കലിലാക്കിയ ശേഷം മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ഇയാള്‍.ആ ദിവസങ്ങളത്രയും അയാളും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയെ വിട്ടു തരണമെങ്കില്‍ 50,000 രൂപ അജോയ് രുദ്രപാല്‍ ആവശ്യപ്പെട്ടന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. പക്ഷെ 17,000 രൂപ നല്‍കാനേ അവര്‍ക്ക് കഴിഞ്ഞുള്ളു. തുടര്‍ന്ന് പെണ്‍കുട്ടിയെ തീയിടുകയായിരുന്നുവെന്നാണ് വീട്ടുകാരുടെ ആരോപണം.

പെണ്‍കുട്ടി ആശുപത്രിയില്‍ വെച്ച് മരിച്ചതിനെ തുടര്‍ന്ന് അജോയിയേയും അമ്മയേയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെ വെച്ച് തന്നെ പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.പെണ്‍കുട്ടിയെ കാണാതായ ഉടന്‍ അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു.മോചനദ്രവ്യം ആവശ്യപ്പെട്ടപ്പോഴും വീണ്ടും പോലീസിനെ പോയി കണ്ടൂ. എന്നാല്‍ പോലീസിന്റെ ഭാഗത്തു നിന്ന് യാതൊരുവിധ അന്വേഷണവും ഉണ്ടായില്ലെന്നാണ് ആരോപണം.



from mangalam.com https://ift.tt/2Pn6wka
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages