എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്; വ്യക്തമാക്കി ഷെയ്ന്‍ നിഗം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 7, 2019

എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്; വ്യക്തമാക്കി ഷെയ്ന്‍ നിഗം

കൊച്ചി: മുടങ്ങിക്കിടക്കുന്ന സിനിമകൾ പൂർത്തീകരിക്കാൻ തയ്യാറാണെന്ന് നടൻ ഷെയ്ൻ നിഗം. താരസംഘടനയായ അമ്മയുടെ ഭാരവാഹികളുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ഷെയ്ൻ. ചർച്ച നടന്നിട്ടില്ല, വ്യക്തിപരമായ കൂടിക്കാഴ്ചയാണ് നടന്നത്. മുടങ്ങിപ്പോയ സിനിമകൾ പൂർത്തീകരിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. ഒരുപാട് പേരുടെ സ്വപ്നമാണ് സിനിമ. എല്ലാവരുടെയും അധ്വാനമുണ്ട്. എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്? സിനിമ വൃത്തിയായി ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടായിപ്പോയി. ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് സംവിധായകൻ പോലും എന്നെ കൊണ്ടെത്തിച്ചു. ഇല്ല എന്ന് അവിടെ ആരെങ്കിലും പറയട്ടെ... സിനിമ പൂർത്തിയാക്കാൻ തന്നെയാണ് എന്റെ തീരുമാനം- ഷെയ്ൻ പറഞ്ഞു. നടൻ സിദ്ദിഖാണ് അുനുരഞ്ജനത്തിന് വഴിയൊരുക്കിയത്. സിദ്ദിഖിന്റെ ആലുവയിലെ വീട്ടിൽ വച്ചായിരുന്നു ഷെയ്ന് അമ്മ പ്രതിനിധികളുമായി കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കിയത്. മുടങ്ങിക്കിടക്കുന്ന സിനിമകൾ പൂർത്തീകരിക്കാൻ തയ്യാറാണെന്ന് ഷെയ്ൻ നിഗം അമ്മ ഭാരവാഹികൾക്ക് ഉറപ്പു നൽകുകയും വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ളതെല്ലാം വിശദമായി അവതരിപ്പിക്കുകയും ചെയ്തു. ഷെയ്ൻ പറഞ്ഞ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് ഫെഫ്ക നേതൃത്വവുമായി അമ്മ ഭാരവാഹികൾ രണ്ടു ദിവസത്തിനകം ചർച്ച നടത്തും. വെയിൽ എന്ന സിനിമക്ക് എത്രദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന കാര്യത്തിലാണ് പ്രധാനമായും അവ്യക്തതയുള്ളത്. 15 ദിവസമാണ് നേരത്തെ നടന്ന ഒത്തുതീർപ്പു ചർച്ചയിൽ സംവിധായകൻ ആവശ്യപ്പെട്ടതെങ്കിലും സെറ്റിലെത്തിയപ്പോൾ 24 ദിവസത്തെ ഷൂട്ട് വേണമെന്ന് സംവിധായകൻ പറയുന്നിടത്ത് നിന്നാണ് പ്രശ്നങ്ങൾ വീണ്ടും തുടങ്ങിയതെന്നാണ് പറയുന്നത്. സിനിമയുടെ കുറേയധികം ഭാഗങ്ങൾ ചിത്രീകരിക്കാനുണ്ടെന്നും സംവിധായകൻ പറഞ്ഞ സമയത്ത് സിനിമ തീർക്കാൻ എത്രശ്രമിച്ചാലും സാധ്യമാകില്ലെന്നുമാണ് ഷെയ്നിന്റെ നിലപാട്. ഇക്കാര്യത്തിൽ ഫെഫ്ക നേതൃത്വം സംവിധായകനുമായി ആശയവിനിമയം നടത്തിയ ശേഷം അമ്മ ജനറൽ സെക്രട്ടറിയെ കാര്യങ്ങൾ ധരിപ്പിക്കും. ഇക്കാര്യങ്ങളിൽ വ്യക്തത വന്ന ശേഷമാകും നിർമാതാക്കളുടെ സംഘടനയുമായി ചർച്ച നടത്തുക. നേരത്തെ ചെയ്തത് പോലെ ഷെയ്ൻ നിഗവും സംവിധായകനും നിർമാതാവും ഒന്നിച്ചിരുന്നുള്ള ചർച്ച ആവശ്യമില്ലെന്നാണ് അമ്മ നേതൃത്വത്തിന്റെ നിലപാട്. വിവിധ സംഘടനകളുടെ നേതൃത്വമായിരിക്കും ഇക്കാര്യത്തിൽ പരസ്പരം ചർച്ച നടത്തി തീരുമാനം കൈക്കൊള്ളുക. തീരുമാനം അംഗീകരിക്കാൻ ഷെയ്ൻ നിഗം പൂർണ സന്നദ്ധത അറിയിച്ചിട്ടുണ്ട്. Content Highlights:shane nigam on controversy, Veyil movie, after meeting AMMA Representative


from mathrubhumi.latestnews.rssfeed https://ift.tt/2RvJSZn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages