മലയാളമണ്ണിലും സവാള വിളയും; വിജയങ്ങള്‍ നിരത്തി കാര്‍ഷിക സര്‍വകലാശാല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 21, 2019

മലയാളമണ്ണിലും സവാള വിളയും; വിജയങ്ങള്‍ നിരത്തി കാര്‍ഷിക സര്‍വകലാശാല

തൃശ്ശൂർ: മലയാളമണ്ണിലും സവാള വിളയുമെന്ന് കർഷകവിജയങ്ങൾ നിരത്തി കാർഷിക സർവകലാശാല. സംസ്ഥാനത്തിനു പറ്റിയ കൃഷികളുടെ ഗണത്തിൽ സവാളയെയും 2016-ൽ ഉൾപ്പെടുത്തിയത്, സർവകലാശാലയും കർഷകരും നടത്തിയ പരീക്ഷണക്കൃഷിയുടെ വിജയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. വിവിധ ജില്ലകളിലായി അഞ്ചുവർഷത്തിനിടെ ടൺകണക്കിന് സവാളയാണ് ഉത്പാദിപ്പിച്ചത്. ഇതിനു പ്രചാരം കിട്ടാത്തതിനു പ്രധാനകാരണം വിത്തുകളുടെ ലഭ്യതക്കുറവാണ്. ഉത്പാദനച്ചെലവിന് അനുസൃതമായ വില കിട്ടുമോയെന്ന ആശങ്കയും വൻകിട കൃഷിയിൽനിന്ന് കർഷകരെ പിന്നോട്ടടിപ്പിക്കുന്നു. കിലോയ്ക്ക് 70 രൂപയെങ്കിലും കിട്ടിയില്ലെങ്കിൽ ലാഭം കിട്ടാനുള്ള സാധ്യത മങ്ങും. എന്നാൽ, വീട്ടാവശ്യത്തിനാവശ്യമായ സവാള ഉത്പാദിപ്പിക്കാനുള്ള പദ്ധതി പ്രോത്സാഹിപ്പിക്കാനുള്ള നടപടികളിലേക്ക് കൃഷിവകുപ്പ് നീങ്ങുകയാണ്. മാസം നാലുകിലോ 2011-ൽ കാർഷിക സർവകലാശാല മലയാളിയുടെ സവാള ഉപയോഗത്തെക്കുറിച്ച് പഠനം നടത്തിയിരുന്നു. നാലംഗങ്ങളുള്ള ഒരു മലയാളി കുടുംബം മാസം നാലുകിലോ സവാള ഉപയോഗിക്കുന്നെന്നായിരുന്നു കണ്ടെത്തൽ. ഉയർന്ന വരുമാനക്കാരും സാധാരണക്കാരും തമ്മിൽ ഇക്കാര്യത്തിൽ വ്യത്യാസമില്ല. കാറ്റും വെളിച്ചവുമുള്ള സ്ഥലത്ത് സൂക്ഷിച്ചാൽ ആറുമാസംവരെ സവാള കേടാകാതെയിരിക്കും. പരീക്ഷണങ്ങൾ ഇടനാട്ടിൽ സംസ്ഥാനത്തെ സമതല പ്രദേശങ്ങളിൽ നടത്തിയ സവാളക്കൃഷിയാണ് വിജയകരം. അട്ടപ്പാടി, കാന്തല്ലൂർ, വട്ടവട മലയോരങ്ങളിൽ സവാള വിജയകരമായി കൃഷിചെയ്തവരുമുണ്ട്. കേരളത്തിലെ മണ്ണിൽ ഒരുസെന്റിൽനിന്ന് 30 കിലോ വരെ ഉത്പാദിപ്പിക്കാനാവും. ഗ്രോബാഗിലും നടാം. നവംബർ മധ്യത്തോടെ തൈനട്ടാൽ ഫെബ്രുവരി മധ്യത്തോടെ വിളവെടുക്കാം. ഉത്തരേന്ത്യയെ അപേക്ഷിച്ച് കേരളത്തിലെ മണ്ണിന് വെള്ളം പിടിച്ചുനിർത്താനുള്ള കഴിവ് കുറവാണ്. അതിനാൽ ഒന്നിടവിട്ട ദിവസങ്ങളിൽ നനച്ചുകൊടുക്കണം. കള വളരാൻ അനുവദിക്കരുത്. വിത്തെവിടെനിന്ന്? ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടിക്കൾച്ചർ റിസർച്ച് (ഐ.ഐ.എച്ച്.ആർ.) ആണ് രാജ്യത്തെ പ്രധാന സവാള വിത്തുത്പാദകർ. വിത്തുകൾ പാകി തൈ മുളപ്പിച്ച് നടുന്നതാണ് മികച്ച വിളവിന് ഉചിതം. തൈ ആകുംവരെ നേരിട്ട് മഴകൊള്ളിക്കരുത്. മഴമറ വേണം. അർക്കാ കല്യാൺ, അർക്കാ പ്രഗതി, അഗ്രിഫൗണ്ട് ഡാർക്ക് റെഡ്, അഗ്രി ഫൗണ്ട് വൈറ്റ്, അഗ്രിഫൗണ്ട് ലൈറ്റ് റോസ് തുടങ്ങി 18 ഇനം സവാള വിത്തുകളുണ്ട്. ജീവനി പദ്ധതിയിൽ സവാളയും വീടുകൾ കേന്ദ്രീകരിച്ചുള്ള പച്ചക്കറിക്കൃഷി പദ്ധതിയായ ജീവനിയിൽ ഇക്കൊല്ലംമുതൽ സവാളയും ഉൾപ്പെടുത്തും. വിത്തുകളെത്തിക്കാനും നടപടിയെടുക്കും -വി.എസ്. സുനിൽകുമാർ, കൃഷിമന്ത്രി


from mathrubhumi.latestnews.rssfeed https://ift.tt/2sVxtnf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages