5000 സുരക്ഷാ ഉദ്യോഗസ്ഥര്‍, ഒളിഞ്ഞിരുന്ന് സ്‌നൈപര്‍മാര്‍; മോദിയുടെ റാലിക്ക് വന്‍ സുരക്ഷാസന്നാഹം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 21, 2019

5000 സുരക്ഷാ ഉദ്യോഗസ്ഥര്‍, ഒളിഞ്ഞിരുന്ന് സ്‌നൈപര്‍മാര്‍; മോദിയുടെ റാലിക്ക് വന്‍ സുരക്ഷാസന്നാഹം

ന്യൂഡൽഹി: കനത്ത സുരക്ഷയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലി ഞായറാഴ്ച രാംലീല മൈതാനിയിൽ. ഭീകരാക്രമണ ഭീഷണിയും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളും കണക്കിലെടുത്ത് പഴുതടച്ച സുരക്ഷാസംവിധാനങ്ങളാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 11.30 ഓടെ പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ലോക്കൽ പോലീസ്, ഡൽഹി പോലീസ്, നാഷണൽ സെക്യൂരിറ്റി ഗാർഡ്(എൻഎസ്ജി) എന്നിവയുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. രാംലീല മൈതാനിയിലും പരിസരത്തും അയ്യായിരത്തോളം സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു. പ്രദേശത്തുകൂടി വ്യോമഗതാഗതവും നിരോധിച്ചു. വ്യോമാക്രമണം ചെറുക്കാൻ ആന്റി-എയർക്രാഫ്റ്റ്, ആന്റി ഡ്രോൺ സ്ക്വാഡ് എന്നിവയും ക്യാമ്പ് ചെയ്യുന്നു. രാംലീല മൈതാനിയിലേക്കുള്ള എല്ലാ വഴികളും സിസിടിവി നിരീക്ഷണത്തിലായിരിക്കും. കർശനമായ പരിശോധനയ്ക്ക് ശേഷമായിരിക്കും ഓരോ വാഹനങ്ങളും കടത്തിവിടുക. മാത്രമല്ല, പ്രദേശത്തെ കെട്ടിടങ്ങളിൽ ഏത് സാഹചര്യവും നേരിടാനായി സ്നൈപർമാരെയും നിയോഗിച്ചിട്ടുണ്ട്. ധന്യവാദ് റാലി എന്ന പേരിലാണ് ബിജെപി ഡൽഹിയിൽ ഞായറാഴ്ച റാലി സംഘടിപ്പിക്കുന്നത്. വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ഏകദേശം രണ്ടുലക്ഷത്തോളം പേർ റാലിയിൽ പങ്കെടുക്കും. ഡൽഹിയിലെ അനധികൃത കോളനികളിലെ 40 ലക്ഷത്തോളം പേർക്ക് ഭൂമിയുടെ അവകാശം നൽകാനുള്ള തീരുമാനത്തിന് നന്ദിസൂചകമായാണ് റാലി സംഘടിപ്പിക്കുന്നതെന്ന് ബിജെപി നേതാവ് വിജയ് ഗോയൽ പറഞ്ഞു. നന്ദി അറിയിച്ചുള്ള 11 ലക്ഷം പേരുടെ കുറിപ്പും ഒപ്പും പരിപാടിയിൽ പ്രധാനമന്ത്രിക്ക് നൽകും. Content Highlights:pm narendra modi attends rally in delhi ramleela maidan today, high level security arranged


from mathrubhumi.latestnews.rssfeed https://ift.tt/36Yhi7x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages