പൗരത്വ ഭേദഗതി: ഉത്തര്‍പ്രദേശില്‍ പ്രതിഷേധക്കാരുടെ വസ്തുവകകള്‍ കണ്ടുകെട്ടിത്തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 21, 2019

പൗരത്വ ഭേദഗതി: ഉത്തര്‍പ്രദേശില്‍ പ്രതിഷേധക്കാരുടെ വസ്തുവകകള്‍ കണ്ടുകെട്ടിത്തുടങ്ങി

ലഖ്നൗ:ഉത്തർപ്രദേശിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ ആസ്തികൾ കണ്ടുകെട്ടിത്തുടങ്ങി. പൊതുമുതൽ നശിപ്പിക്കുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാമെന്ന 2018ലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി. ഇതിന്റെ ഭാഗമായി മുസഫർ നഗറിലെ പ്രതിഷേധക്കാരുടെ 50 കടകൾ ജില്ലാ ഭരണകൂടം സീൽ ചെയ്തു. സമാനമായ നടപടികളിലേക്ക് മറ്റ് ജില്ലാഭരണകൂടങ്ങളും നീങ്ങിയിട്ടുണ്ട്.പ്രതിഷേധക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുമ്പ് വ്യക്തമാക്കിയിരുന്നതാണ്. അതേസമയം കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉത്തർപ്രദേശിൽ ഉണ്ടായ പ്രതിഷേധങ്ങളിൽ മരിച്ചരുടെ എണ്ണം 18 ആയി. രാത്രി രാംപുരിൽ നിന്നും മീററ്റിൽ നിന്നും മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് മരണസംഖ്യ ഉയർന്നത്. എന്നാൽ പോലീസിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 10 മരണം മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പോലീസ് വെടിവെപ്പിലല്ല മറിച്ച് പ്രതിഷേധത്തിനിടെ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ തിക്കിലും തിരക്കിലും പെട്ടാണ് മരണമുണ്ടായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോളും സംഭാൽ, മൊറാദാബാദ് എന്നിവിടങ്ങളിൽ വലിയ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. റാംപുരിൽ പോലീസ് വെടിവെപ്പ് നടന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്. ഇന്റർനെറ്റ് സേവനങ്ങൾ അടക്കമുള്ളവ നിർത്തിവെച്ചിരിക്കുന്നത് തുടരുകയാണ്. Content Highlights:the property of protesters was confiscated In UttarPradesh


from mathrubhumi.latestnews.rssfeed https://ift.tt/2SiZqjI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages