ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കനക്കുമ്പോള്‍ നിയമത്തെ പിന്തുണച്ച് ഒരു വിഭാഗം ഗവേഷകരും ബുദ്ധിജീവികളും. കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് 1100 പേരടങ്ങുന്ന സംഘമാണ് പ്രസ്താവന ഇറക്കിയത്.
ജെഎന്‍യു അടക്കമുള്ള രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയിലേയും അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളിലെ ഗവേഷകരും ഉള്‍പ്പെട്ടവരാണ് ഇത്തരത്തില്‍ നിയമഭേദഗതിയെ അനുകൂലിച്ച് രംഗത്തുവന്നിരിക്കുന്നത്.
1950ലെ ലിയാഖത്ത് - നെഹ്‌റു ഉടമ്പടി പരാജയപ്പെട്ടതു മുതല്‍, വിവിധ നേതാക്കളും, കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ദളിത് വിഭാഗത്തില്‍ നിന്നുള്ളവരടക്കം മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിസ്മരിക്കപ്പെട്ട ന്യൂനപക്ഷങ്ങളെ പരിഗണിച്ചതിനും പാര്‍ലമെന്റിനെയും കേന്ദ്ര സര്‍ക്കാരിനെയും അഭിനന്ദിക്കുന്ന സംയുക്ത പ്രസ്താവനയില്‍ വ്യക്്തമാക്കുന്നു.
1100 academicians, research scholars and public intellectuals issue a statement in favour of CAA 2019. https://t.co/eKzERMHVze pic.twitter.com/YvEjTYvZ8m— Abhinav Prakash (@Abhina_Prakash) December 21, 2019
അതേസമയം, പ്രതിഷേധക്കാര്‍ ഭയപ്പെടുന്നത് പോലെ ഏതു മതത്തില്‍പെട്ടയാള്‍ക്കും ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് നിയമം ഒരു തടസമാകുന്നില്ല. ഭരണഘടനയുടെ മതനിരപേക്ഷതയുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് പൗരത്വ നിയമം. നിലവില്‍ പൗരത്വത്തിന് നല്‍കുന്ന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നില്ല. പാക്കിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പരിഹാരം മാത്രമാണ് ചെയ്യുന്നത്. അതേസമയം, നിയമപരമായി നടപടിക്രമങ്ങളിലൂടെ പൗരത്വം തേടുന്ന ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള അഹമ്മദീയ, ഹസാരാസ്, ബലൂച് അടക്കമുള്ള വിഭാഗങ്ങളെ നിയമം തടയുന്നില്ല.
ജെഎന്‍യു, നളന്ദ സര്‍വകലാശാലകളിലെ മുതിര്‍ന്ന പ്രൊഫസര്‍മാരും ഐഐഎം ചെയര്‍മാനും അടക്കമുള്ള 1100 ഗവേഷകരും പ്രൊഫര്‍മാരും ബുദ്ധിജീവികളും ഒപ്പുവച്ചതാണ് ഈ പ്രസ്താവന.
from mangalam.com https://ift.tt/395wkKv
via IFTTT
No comments:
Post a Comment