പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ രാജ്യത്തുടനീളം കനക്കുകയാണ്. വ്യത്യസ്തമായ പല സമരരീതികരളും ഇതിനോട് അനുബന്ധിച്ചുണ്ടായി. പോലീസുകാര്‍ക്ക് റോസാപ്പൂ നല്‍കുന്നതും പ്രതിഷേധക്കാര്‍ക്ക് കുടിവെള്ളം നല്‍കുന്ന സിഖുകാരും ബിസ്‌കറ്റ് നല്‍കുന്ന പെണ്‍കുട്ടിയുമൊക്കെ ഏവരുടെയും ഹൃദയം കവര്‍ന്നു. എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ക്കിടയിലും അവരെ മോശമായി അധിക്ഷേപിക്കുന്ന കമന്റുകളും ഇടുന്നവര്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്.
നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
നിങ്ങളൊരുപക്ഷേ കണ്ടുകാണും. . . .
പ്രതിഷേധിക്കുന്നവര്‍ക്ക് പാര്‍ലെ ജിയുടെ ബിസ്‌കറ്റ് നല്‍കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം. അതുപോലെയുള്ള ചെറിയ ചെറിയ നന്മകള്‍ കണ്ട് സന്തോഷിച്ചിട്ടുമുണ്ടാവും. .
അതെക്കുറിച്ചുള്ള ഒരു വാര്‍ത്തയ്ക്ക് കീഴില്‍ ആ കുട്ടിയെക്കുറിച്ച് ഒരുത്തനറിയേണ്ടിയിരുന്നത് എന്തായിരുന്നെന്ന് കേള്‍ക്കേണ്ടേ? ' തുണിയും അഴിക്കുമോ ' എന്ന്. .
എന്തൊരു ചീഞ്ഞ ചോദ്യമാണതെന്നതിനു വിശദീകരണമാവശ്യമില്ല.അയാളുടെ മകളുടെ പ്രായം കാണും ആ കുട്ടിക്ക്
അത് ഒറ്റപ്പെട്ട ഒരു സംഭവമായി കരുതാന്‍ കഴിയുന്നില്ല.
കാരണം സമാനമായ അധിക്ഷേപങ്ങള്‍, കാര്‍ട്ടൂണുകള്‍, ലൈംഗിക അധിക്ഷേപങ്ങള്‍ . . . ഒന്നിലധികമിടങ്ങളില്‍ കണ്ടു. .
ഹൃദയത്തിലും തലയിലും മാത്രമല്ല, ശരീരം മുഴുവന്‍ വെറുപ്പ് നിറഞ്ഞ് പുറത്തേക്കൊഴുകുകയാണ് അക്കൂട്ടരുടെ. . .അത് മാത്രമല്ല അവര്‍ക്ക് വിഷമിക്കാനുള്ള കാരണം. . .
ഇന്നലെ വരെ വീടിനകത്തിരുന്നവര്‍, ശബ്ദമുയരാത്തവര്‍ ഇന്ന് തെരുവില്‍ ശബ്ദമുയര്‍ത്തുന്നു.
രാത്രിയില്‍ പുറത്തിറങ്ങുന്നു. . .ചാനല്‍ മൈക്കിനു മുന്നില്‍ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നു. . .എങ്ങനെ സഹിക്കും അല്ലേ?
സഹിക്കണമെടോ,
രാത്രിയില്‍ പുറത്തിറങ്ങാന്‍ സമ്മതിക്കാഞ്ഞ, ജീവനു ഒരു കാന്‍ പെട്രോളിന്റെ വിലയിട്ട, ചുമ്മാ കത്തിച്ചുകളഞ്ഞ അവരുടെ ശബ്ദം അതേ തെരുവിലുയരണം. . .
ഇത് അവരുടെ കൂടി സമയമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. . ഇത് സമത്വത്തിനു വേണ്ടി കൂടിയുള്ള പോരാട്ടമാണ്
അവര്‍ പോരാടും. . .
നിങ്ങള്‍ നിശബ്ദരാക്കാന്‍ ശ്രമിച്ച നാവുകള്‍ കൊണ്ട്. . .നിങ്ങള്‍ കീഴടക്കാന്‍ ശ്രമിച്ച തലച്ചോര്‍ കൊണ്ട്. . .പുരുഷന്മാര്‍ക്ക് സ്ത്രീകള്‍ തെരുവില്‍ സംരക്ഷണമൊരുക്കുന്നത് നിങ്ങള്‍ കാണും. .
വെറുപ്പിന്റെ കോട്ടകള്‍ ആരുയര്‍ത്തിയാലും അവരത് തകര്‍ക്കും
അതാണു കാവ്യനീതി. . .
from mangalam.com https://ift.tt/2ZbgsBR
via IFTTT
No comments:
Post a Comment