ഉണക്കാനിട്ട ഉള്ളികളിൽ കാർ കയറി; കൗൺസിലർക്ക്‌ മർദനമേറ്റു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 9, 2019

ഉണക്കാനിട്ട ഉള്ളികളിൽ കാർ കയറി; കൗൺസിലർക്ക്‌ മർദനമേറ്റു

ചെമ്മാട്‌: ഉണക്കാനിട്ട ഉള്ളിയ്ക്കുമേലെ കാർ കയറിയതിനെത്തുടർന്നുണ്ടായ തർക്കത്തിൽ കൗൺസിലർക്ക് മർദനമേറ്റു. തിരൂരങ്ങാടി നഗരസഭാ കൗൺസിലർ എം.എൻ. മൊയ്‌തീനിനാണ്‌ മർദനമേറ്റത്‌.ചെമ്മാട് പച്ചക്കറി കടയ്ക്കുമുന്നിൽ റോഡരികിലായി ഉണക്കാനിട്ടിരുന്ന ഉള്ളികളാണ് കാർ കയറി നശിച്ചത്. രോക്ഷാകുലരായ കച്ചവടക്കാർ കാർ ഓടിച്ചിരുന്ന മൊയ്‌തീനെ മർദിക്കുകയായിരുന്നു. തിങ്കളാഴ്‌ച രാവിലെ 11-മണിയോടെ ചെമ്മാട്‌ തൃക്കുളം ഗവ.ഹൈസ്‌ക്കൂളിന്‌ സമീപമാണ്‌ സംഭവം.റോഡരികിൽ ഉള്ളികളുണ്ടായിരുന്നത്‌ ശ്രദ്ധയിൽപ്പെട്ടില്ലെന്നും നഷ്ടപരിഹാരം നൽകാമെന്നും അറിയിച്ചെങ്കിലും കച്ചവടക്കാർ മർദിക്കുകയാരുന്നെന്ന്‌ കൗൺസിലർ പറഞ്ഞു. സംഭവമറിഞ്ഞ്‌ സ്ഥലത്തെത്തിയ പോലീസാണ്‌ സ്ഥിതിശാന്തമാക്കിയത്‌.


from mathrubhumi.latestnews.rssfeed https://ift.tt/2YzxyZy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages