തിരുവനന്തപുരം: പോലീസ് സബ് ഇൻസ്‌പെക്ടർ, ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ, അസി. ഡെന്റൽ സർജൻ ഉൾപ്പെടെ 73 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാൻ പി.എസ്.സി. യോഗം അനുമതിനൽകി. ഡിസംബർ മൂന്നാംവാരത്തിലെ ഗസറ്റിലായിരിക്കും ഇത് പ്രസിദ്ധീകരിക്കുക. അതിനുശേഷം ഓൺലൈനിലൂടെ അപേക്ഷിക്കാം.വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന മറ്റു പ്രധാന തസ്തികകൾ: ചീഫ് (ഇവാല്വേഷൻ ഡിവിഷൻ), അഗ്രിക്കൾച്ചറൽ ലക്ചറർ, ഡയറ്റീഷ്യൻ, അഗ്രിക്കൾച്ചറൽ ഓഫീസർ, ബൈൻഡർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ്-2, പാർട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി), ഫിറ്റർ, ബോട്ട് ലാസ്‌കർ. സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്, എൻ.സി.എ. റിക്രൂട്ട്‌മെന്റ് വിജ്ഞാപനങ്ങളുമുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/358ke0K
via
IFTTT
No comments:
Post a Comment