തിരുവനന്തപുരം: വൃത്തിബോധത്തിൽ മലയാളി ഏറെ മുന്നിലാണെന്ന അവകാശങ്ങൾ തെറ്റാണെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുമായി ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ (എൻ.എസ്.എസ്.ഒ.). ആഹാരത്തിനുമുമ്പും പ്രാഥമികകൃത്യങ്ങൾക്കുശേഷവും സോപ്പിട്ട് കൈകഴുകുന്നവരുടെ എണ്ണത്തിൽ കേരളത്തിന്റെ സ്ഥാനം പതിനൊന്നാമതാണ്. സിക്കിമാണ് ഒന്നാമത്. രാജ്യത്തെ കുടിവെള്ളം, ശുചിത്വം, പാർപ്പിടം തുടങ്ങിയ മേഖലകളെ സംബന്ധിച്ചുനടന്ന സർവേയിൽ 2018 ജൂലായ് മുതൽ ഡിസംബർ വരെയുള്ള വിവരങ്ങളാണ് ശേഖരിച്ചത്.കേരളത്തിൽ ആഹാരത്തിനുമുമ്പ് സോപ്പിട്ട് കൈകഴുകുന്നവർ 53.8 ശതമാനംവെള്ളം മാത്രം ഉപയോഗിക്കുന്നവർ 43.8%വെള്ളത്തിനൊപ്പം ചാരമോ മണ്ണോ ഉപയോഗിക്കുന്നവർ 0.6%കൈകഴുകാത്തവർ 1.8%പ്രാഥമികകൃത്യത്തിനുശേഷം സോപ്പുപയോഗിച്ച് കൈകഴുകുന്നവർ 87.8%വെള്ളം മാത്രം ഉപയോഗിക്കുന്നവർ 11.7%ഒന്നാമത് സിക്കിംആഹാരത്തിനുമുമ്പ് സോപ്പിട്ട് കൈകഴുകുന്നവർ 87.1%വെള്ളം മാത്രം ഉപയോഗിക്കുന്നവർ 12.4%കൈകഴുകാത്തവർ ആരുമില്ലപ്രാഥമികകൃത്യത്തിനുശേഷം സോപ്പുപയോഗിച്ച് കൈകഴുകുന്നവർ 99.5 %പിന്നിൽ ദാമൻ ദിയുവും തമിഴ്നാടുംകേന്ദ്രഭരണപ്രദേശമായ ദാമൻ ദിയുവിൽ ആഹാരത്തിനുമുമ്പ് സോപ്പിട്ട് കൈകഴുകുന്നവർ എട്ടു ശതമാനം മാത്രം. അതേസമയം വെള്ളംകൊണ്ട് കൈകഴുകിയിട്ട് ഭക്ഷണം കഴിക്കുന്നവർ 91.4 ശതമാനമുണ്ട്. സംസ്ഥാനങ്ങളിൽ 14.3 ശതമാനം ആളുകൾ മാത്രം കൈകഴുകാൻ സോപ്പ് ഉപയോഗിക്കുന്ന ബിഹാറും 15.3 ശതമാനമുള്ള ഒഡിഷയുമാണ് പട്ടികയുടെ പിന്നിലുള്ളത്. പ്രാഥമികകൃത്യത്തിനുശേഷം സോപ്പുപയോഗിച്ച് കൈകഴുകുന്നവർ ഏറ്റവും കുറവ് തമിഴ്‌നാട്ടിലാണ് -46.3%.വരുത്തിവെക്കും, വയറിളക്കംപോലുള്ള രോഗങ്ങൾവയറിളക്കംപോലെയുള്ള ജലജന്യ രോഗങ്ങൾ കേരളത്തിൽ ഇപ്പോഴുമുണ്ടെന്നും ആഹാരം കൈകാര്യംചെയ്യുന്നതിൽ ശുചിത്വമില്ലാത്തതാണ് ഇതിന് പ്രധാനകാരണമെന്നും എച്ച്.വൺ.എൻ.വൺ. സംസ്ഥാന നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റിൽ പറഞ്ഞു. സോപ്പിട്ട് കൈകഴുകുന്ന ശീലം കുട്ടികളിൽ വളർത്താൻ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണമെന്ന് ആസൂത്രണബോർഡ് അംഗം ഡോ. ബി. ഇക്ബാൽ നിർദേശിക്കുന്നു. ആഹാരത്തിനുമുമ്പ് സോപ്പിട്ട് കൈകഴുകുന്നവർ (ദേശീയ ശരാശരി 35.8%)സിക്കിം 87.1%ഹിമാചൽപ്രദേശ് 86.2%ചണ്ഡിഗഢ് 81.0%പഞ്ചാബ് 77.5%ഡൽഹി 73.5%പുതുച്ചേരി 70.8%ഹരിയാണ 64%മഹാരാഷ്ട്ര 56.5%ഗോവ 55.1%അരുണാചൽപ്രദേശ് 54.8%കേരളം 53.8 %പ്രാഥമികകൃത്യത്തിനുശേഷം സോപ്പിട്ട് കൈകഴുകുന്നവർ (ദേശീയ ശരാശരി 74.1%) സിക്കിം 99.5%ഗോവ 99.3%ഹിമാചൽപ്രദേശ് 97.8%ആൻഡമാൻ 97.7%ഡൽഹി 97.6%ചണ്ഡിഗഢ് 97.4%ദാമൻ ദിയു 97.0%ലക്ഷദ്വീപ് 96.8%ഉത്തരാഖണ്ഡ് 92.0%ഹരിയാണ 90.5%കേരളം 87.8%പിന്നിൽ തമിഴ്‌നാട് 46.3 %മണിപ്പുർ 50.3%നാഗാലാൻഡ് 52.6%
from mathrubhumi.latestnews.rssfeed https://ift.tt/38nxG33
via
IFTTT
No comments:
Post a Comment