ബൈക്കുകളെ പ്രണയിച്ച പെണ്‍കുട്ടി ; മതത്തിനോ മൂല്യങ്ങള്‍ക്കോ വസ്ത്രങ്ങള്‍ക്കോ എന്റെ പാഷനുമായി ബന്ധമില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 21, 2019

ബൈക്കുകളെ പ്രണയിച്ച പെണ്‍കുട്ടി ; മതത്തിനോ മൂല്യങ്ങള്‍ക്കോ വസ്ത്രങ്ങള്‍ക്കോ എന്റെ പാഷനുമായി ബന്ധമില്ല

സമൂഹത്തില്‍ പെണ്ണായതുകൊണ്ട് മാത്രം പരിമിതികള്‍ നേരിടെണ്ടി വരുന്നവര്‍ക്ക് പ്രചോതനമായി റോഷണി മിസ്ബാ എന്ന ബൈക്കറുടെ ജീവിതം. സ്ത്രീയായതുകൊണ്ട് ബൈക്കിങില്‍ നിന്ന് പിന്‍വാങ്ങാന്‍ ഉപദേശിച്ചവര്‍ക്കു മുന്നില്‍ സ്വാതന്ത്ര്യത്തിന് ലിംഗഭേദത്തിന്റെ അതിരുകളില്ലെന്നു തെളിയിക്കുകയാണ് റോഷ്ണി. ഹ്യൂമന്‍സ് ഓഫ് ബോംബെ പേജില്‍ പങ്കുവച്ച കുറിപ്പിലൂടെ റോഷ്ണി തന്റെ ജീവിത കഥ പങ്കുവെയക്കുന്നത്.

'പണ്ഡിതരും യാഥാസ്ഥിതികരുമായ മുസ്ലിം കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. പക്ഷേ എന്നും പ്രണയം ബൈക്കുകളോടായിരുന്നു. അച്ഛനായിരുന്നു ഏറ്റവും പിന്തുണച്ചത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ബൈക്ക് ഓടിക്കുന്നത്. പക്ഷേ, പൊണ്ണാണ് എന്നതിന്റെ പേരില്‍ ബൈക്ക് ഓടിക്കുന്നതിനെ പലരും വിമര്‍ശിച്ചു. പിന്നീട് ഇരുപത്തിരണ്ടാം വയസ്സില്‍ ക്യാറ്റ്‌ പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന കാലത്ത് ജീവിതം വളരെ വിരസമായി തോന്നിയിരുന്നു. എനിക്കിഷ്ടപ്പെട്ട എന്തെങ്കിലും ചെയ്യണമെന്ന മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെയാണ് ഞാന്‍ ജാമിയ മിലിയ സര്‍വകലാശാലയില്‍ ചേരുന്നതും വീണ്ടും ബൈക്ക് ഓടിക്കാനുളള അവസരങ്ങള്‍ ലഭിക്കുന്നതും.

ആദ്യമൊക്കെ രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടായിരുന്നു. പതിയെ ഞാന്‍ അവരെ പറഞ്ഞ് മനസ്സിലാക്കി. അച്ഛന്റെ സഹായത്താലും ഒരു പബ്ലിഷിങ് ഹൗസിനു വേണ്ടി ജോലി ചെയ്തും ഞാന്‍ ആദ്യമായി ഒരു ബൈക്ക് സ്വന്തമാക്കി. പലര്‍ക്കും അത്ഭുതമായിരുന്നു തലയില്‍ തട്ടമിട്ട് ബൈക്കോടിക്കുന്ന ഒരു മുസ്ലിം പെണ്‍കുട്ടി ,പക്ഷേ പതിയെ കേളേജിലെ എല്ലാ പെണ്‍കുട്ടികളും ബൈക്ക് ഓടിക്കാന്‍ തുടങ്ങി. വൈകാതെ ബൈക്ക് റൈഡുകളുടെ ഭാഗമാവുകയും ചെയ്തു. പത്രങ്ങളിലും മറ്റും എന്നെക്കുറിച്ചു വാര്‍ത്ത വരികയും ചെയ്തു. ടെഡെക്‌സ് ഷോയിലൂടെ സംസാരിക്കാനുളള അവസരവും ലഭിച്ചു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച അവബോധം പ്രചരിപ്പിക്കുന്നതിനായി കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നടക്കുന്ന ബൈക്ക് റാലിയില്‍ പങ്കെടുക്കാന്‍ അവസാരം ലഭിച്ചത്. അങ്ങനെ 400 കിലോ ഭാരമുളള ബൈക്കോഡിക്കാനുളള അവസരം ലഭിച്ചു. പലരും എന്നെ തിരിച്ചറിയാന്‍ തുടങ്ങി. എന്നോട് ഒപ്പം സെല്‍ഫി എടുക്കാനും തുടങ്ങി. ബൈക്കോടിക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളുമൊക്കെ പല പെണ്‍കുട്ടികളും അയക്കുമായിരുന്നു. ഞാന്‍ ഞാനായി തന്നെ ഇരിക്കുകയായിരുന്നു. അതുമാത്രം മതിയായിരുന്നു എന്നെ ശാക്തീകരിക്കാന്‍.

പ്രശംസക്കുന്നവര്‍ മാത്രമല്ല വിമര്‍ശിക്കുന്നവരും ഏറെയായിരുന്നു. ബൈക്ക് ഓടിച്ചു വരുന്ന എന്നെ കാണുമ്പോള്‍ അവരാണ് മികച്ചതെന്നു തെളിയിക്കാന്‍ വാശീയോടെ ഓവര്‍ടേക്ക് ചെയ്യുന്ന ധാരാളം പുരുഷന്മാരെ കണ്ടിട്ടുണ്ട്. ബൈക്കിങ് കാരണം എനിക്ക് വിവാഹം നടക്കില്ലെന്നു വരെ പറഞ്ഞവരുണ്ട്.

എന്തുകൊണ്ട് ബൈക്കിങ് ഇഷ്ടപ്പെട്ടു എന്നു ചോദിച്ചാല്‍ എനിക്കൊരു മറുപടിയേ ഉളളളു ; എന്റെ മതത്തിനോ മൂല്യങ്ങള്‍ക്കോ ജെന്‍ഡറിനോ വസ്ത്രങ്ങള്‍ക്കോ എന്റെ പാഷനുമായി ബന്ധമില്ല. എനിക്ക് അഞ്ച് ബൈക്കുകളുണ്ട്, അഞ്ചുനേരവും ഞാന്‍ പ്രാര്‍ഥിക്കാറുമുണ്ട്. ഞാന്‍ മതത്തിനെ അനുസരിക്കാറുമുണ്ട്, തല മറയ്ക്കാറുണ്ട്, ഒപ്പം ലെതര്‍ ജാക്കറ്റും ബൈക്കര്‍ ബൂട്ടുകളും ധരിക്കാറുണ്ട്. എന്റെ ഹൃദയം എന്നോട് പറയുന്നതാണ് ഞാന്‍ ചെയ്യുന്നത്.



from mangalam.com https://ift.tt/39csuzw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages