കോട്ടയം: ഹെല്‍മെറ്റില്ലാതെ െബെക്കിന്റെ പിന്‍സീറ്റിലിരുന്ന് യജമാനനൊപ്പം യാത്ര ചെയ്ത നായ മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ കുടുങ്ങി. ഹെല്‍മെറ്റ് ധരിക്കാതെ അപകടകരമായി യാത്ര ചെയ്തതിന് വാഹന ഉടമയ്ക്കും നായക്കും മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസും ലഭിച്ചു.
പിഴയടയ്ക്കാനും,നായയുമായി അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 11.40 ന് കെ കെ റോഡിലായിരുന്നു നായയുടെ സാഹസികയാത്ര. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് സംഘം കെ.കെ റോഡില്‍ വാഹന പരിശോധനയ്ക്കായി സഞ്ചരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി െബെക്കില്‍ അപകടകരമായ രീതിയില്‍ സഞ്ചരിക്കുന്ന നായയും ഉടമസ്ഥനും മുന്നില്‍പ്പെട്ടത്.
കെ.എല്‍ 05 എസഡ് നമ്പര്‍ മോട്ടോര്‍ െബെക്കില്‍ നായയെ പിന്നില്‍ നിര്‍ത്തിയായിരുന്നു ഉടമയുടെ െബെക്ക് യാത്ര. ഉടമ ഹെല്‍മറ്റ് ധരിച്ചിരുന്നുമില്ല. ഇത് കണ്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.സാബു നായയുടെയും ഉടമയുടെയും അപകടയാത്ര ഉടന്‍ തന്നെ ക്യാമറയില്‍ പകര്‍ത്തി. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
അപകടകരമായ രീതിയില്‍ വളര്‍ത്തുമൃഗത്തെ ഇരുചക്ര വാഹനത്തില്‍ കൊണ്ടു പോയതിനും, ഹെല്‍മറ്റ് ധരിക്കാത്തിനും പിഴ അടയ്ക്കണമെന്നും ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് ഉടമയ്ക്കു നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം പിഴ അടയ്ക്കുകയോ, നേരിട്ട് ഹാജരായി വിശദീകരണം നല്‍കുകയോ ചെയ്യണമെന്നാണ് നിര്‍ദേശം.
from mangalam.com https://ift.tt/2EVLjJc
via IFTTT
No comments:
Post a Comment