ന്യൂഡല്‍ഹി: അടുത്തിടെ കണ്ടതില്‍ വച്ച് കൊടുംതണുപ്പിലാണ് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. പൗരത്വ നിയമഭേദഗതിയില്‍ പ്രക്ഷോഭത്തില്‍ ചൂടുപിടിക്കുന്നുണ്ടെങ്കിലും കടുത്ത തണുപ്പിലാണ് രാജ്യ തലസ്ഥാനമുള്ളത്. നൂറുവര്‍ഷത്തിനിടെ ഡല്‍ഹിയിലെ പകല്‍ത്തണുപ്പ് ഏറ്റവും കൂടിയിരിക്കുന്ന രണ്ടാമത്തെ ഡിസംബറാണ് ഇപ്പോഴുള്ളത്. 1919ലെ ഡിസംബറിലാണ് ഇത്രയധികം കഠിനമായ തണുപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ 14 ദിവസമായി ഡല്‍ഹിയില്‍ കഠിനമായ തണുപ്പാണുള്ളത്. 4.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു വെള്ളിയാഴ്ചത്തെ കുറഞ്ഞ താപനില. 15 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഉയര്‍ന്ന താപനില. ശരാശരി ഉയര്‍ന്ന താപനില താഴ്ന്നതാണ് പകല്‍ ഇത്രയധികം തണുപ്പിന് കാരണമാകുന്നത്. 19.84 ഡിഗ്രി സെല്‍ഷ്യസാണ് ഇത്തവണ രേഖപ്പെടുത്തിയ ശരാശരി കൂടിയ താപനില.
ചൊവ്വാഴ്ച മുതല്‍ ഡല്‍ഹി ഉള്‍പ്പെടുന്ന ദേശീയ തലസ്ഥാനമേഖലയില്‍ മഴ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങിനെയെങ്കില്‍ തണുപ്പിന്റെ കാഠിന്യം വീണ്ടും കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. കനത്ത മൂടല്‍ മഞ്ഞുകാരണം 21 തീവണ്ടികള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടിയത്.
from mangalam.com https://ift.tt/362sArf
via IFTTT
No comments:
Post a Comment