തലസ്ഥാനത്ത് മാത്രം അഞ്ചു കൊലപാതകങ്ങള്‍ ; അത്താണിയില്‍ ഗുണ്ടാത്തലവനെ വെട്ടിയത് പട്ടാപ്പകല്‍ പെരുവഴിയില്‍ വെച്ച് ; കുടിപ്പകയും സംഘര്‍ഷവും കൂടിയതോടെ കാപ്പ ചുമത്താന്‍ പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 26, 2019

തലസ്ഥാനത്ത് മാത്രം അഞ്ചു കൊലപാതകങ്ങള്‍ ; അത്താണിയില്‍ ഗുണ്ടാത്തലവനെ വെട്ടിയത് പട്ടാപ്പകല്‍ പെരുവഴിയില്‍ വെച്ച് ; കുടിപ്പകയും സംഘര്‍ഷവും കൂടിയതോടെ കാപ്പ ചുമത്താന്‍ പോലീസ്

കൊച്ചി: ഗുണ്ട, റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ പ്രത്യേകം നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ കാപ്പ (കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) പ്രകാരം കരുതല്‍ തടവിലാക്കാനും പോലീസിനു നിര്‍ദേശം. വരാപ്പുഴ, നെടുങ്കണ്ടം കസ്റ്റഡി മരണങ്ങള്‍ പോലീസിനെ പ്രതിരോധത്തിലാക്കിയതു മുതലെടുത്ത് ഗുണ്ട, റൗഡി സംഘങ്ങള്‍ തലപൊക്കുന്ന സാഹചര്യത്തിലാണു ഡി.ജി.പിയുടെ നിര്‍ദേശം. ഇതേത്തുടര്‍ന്നു ഷാഡോ പോലീസ് പരിശോധന ഊര്‍ജിതമാക്കി.

ഗുണ്ടാ/ക്വട്ടേഷന്‍ ആക്രമണങ്ങള്‍ക്കു കുപ്രസിദ്ധിയാര്‍ജിച്ച ജില്ലകളില്‍ കടുത്ത പോലീസ് നടപടി തേര്‍വാഴ്ചയ്ക്ക് അറുതിവരുത്തിയിരുന്നു. എന്നാലിപ്പോള്‍ പലയിടത്തും ഗുണ്ടകള്‍ വിളയാട്ടം തുടങ്ങി. അറസ്റ്റിലായി ജാമ്യത്തിലിറങ്ങുന്നവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു. കൊലക്കേസിലും മയക്കുമരുന്നുകേസിലും ഉള്‍പ്പെട്ട പ്രതികള്‍ വീണ്ടും അക്രമങ്ങള്‍ നടത്തുന്നതു ഗൗരവമായി കാണണമെന്നാണു പോലീസ് മേധാവിയുടെ മുന്നറിയിപ്പ്.

ഏതാനും മാസങ്ങളുടെ ഇടവേളയില്‍ അഞ്ചു കൊലപാതകങ്ങളാണു തലസ്ഥാനത്തു മാത്രം റിപ്പോര്‍ട്ടു ചെയ്തത്. ഗുണ്ടകളും കഞ്ചാവുമാഫിയയുമാണു പിന്നില്‍. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും സംഘര്‍ഷവും ഏറ്റുമുട്ടലിലും കൊലപാതകത്തിലുമെത്തുന്നു. അങ്കമാലി അത്താണിയില്‍ ഗുണ്ടാത്തലവന്‍ നടുറോഡില്‍ കൊല്ലപ്പെട്ടത് അടുത്തിടെയാണ്.

ലഹരിമാഫിയയുടെ വിളയാട്ടത്തിനു പിന്നിലും ഗുണ്ടാസംഘങ്ങളാണ്. ക്വട്ടേഷന്‍ സംഘങ്ങളുടെ തട്ടിക്കൊണ്ടുപോകലും വര്‍ധിച്ചു. കൊട്ടാരക്കര വാളകത്ത് സദാചാരപോലീസ് ചമഞ്ഞു നടത്തിയ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ അനില്‍കുമാര്‍ എന്ന യുവാവ് കഴിഞ്ഞദിവസം മരിച്ചിരുന്നു. ഉത്സവ, വിനോദസഞ്ചാര സീസണ്‍ ആരംഭിച്ചതിനാല്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു സാധ്യതയേറെ.

അനധികൃത മണല്‍ കടത്തുകാര്‍, ബ്ലേഡ് സംഘങ്ങള്‍, അബ്കാരി പ്രതികള്‍ തുടങ്ങി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഗുണ്ടകളായും കൂലിത്തല്ല്, ക്വട്ടേഷന്‍ പ്രവര്‍ത്തനം എന്നിവയില്‍ സജീവമാകുന്നവരെ റൗഡികളായും കണക്കാക്കിയാണു നടപടി. മൂന്നു കേസില്‍ പ്രതികളാവുകയോ ഒരു കേസില്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെയാണു കരുതല്‍ തടങ്കലില്‍ വയ്ക്കുന്നത്.

അനധികൃത മദ്യക്കച്ചവടക്കാര്‍, വില്‍പനക്കാര്‍, ഇവരുടെ അടുത്ത ബന്ധുക്കള്‍, വ്യാജ നോട്ട് നിര്‍മാതാക്കള്‍, വിതരണക്കാര്‍, മണല്‍ മാഫിയ, വ്യാജ സിഡി നിര്‍മാതാക്കള്‍ തുടങ്ങിയവരും ലഹരി മരുന്ന് ഉല്‍പ്പാദിപ്പിക്കുന്നവരും വില്‍ക്കുന്നവരും അനാശാസ്യത്തില്‍ ഏര്‍പ്പെടുന്നവരും നിരീക്ഷണത്തില്‍ വരും.

കാപ്പ അറസ്റ്റിനു കലക്ടര്‍മാര്‍ അനുമതി നിഷേധിക്കുന്നതും ഗുണ്ടാശല്യം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണു പോലീസിന്റെ പരാതി. ഈ നിയമപ്രകാരം അറസ്റ്റിലാകുന്നവരെ ആറുമാസംവരെ കരുതല്‍ തടവില്‍ വയ്ക്കാം. അറിയപ്പെടുന്ന ഗുണ്ടകളെയും റൗഡികളെയും ചില സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതും ഒരു വര്‍ഷം തടയാം.



from mangalam.com https://ift.tt/3620Oer
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages