തമിഴ്നാട്ടില്‍ ദേശീയ പാതയിലുണ്ടായ വാഹനാപടകത്തില്‍ നാല് മലയാളികള്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 26, 2019

തമിഴ്നാട്ടില്‍ ദേശീയ പാതയിലുണ്ടായ വാഹനാപടകത്തില്‍ നാല് മലയാളികള്‍ മരിച്ചു

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ ദേശീയ പാതയിലുണ്ടായ വാഹനാപടകത്തില്‍ നാല് മലയാളികള്‍ മരിച്ചു. പാലക്കാട് നല്ലേപ്പിള്ളി സ്വദേശികളായ രമേഷ് (50), മീര (38), ആദിഷ (12), ഋഷികേശ് (ഏഴ്) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂരില്‍ മധുക്കര ഈച്ചനാരിക്ക് സമീപത്തായിരുന്നു അപകടം.

ഈച്ചനാരി ടോള്‍ഗേറ്റിന് സമീപം ചെട്ടിപാളയം ഭാഗത്ത് വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം.കേരളത്തിലേക്ക് വരുകയായിരുന്ന ടാങ്കര്‍ ലോറിയും കേരള രജിസ്‌ട്രേഷനിലുള്ള കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എട്ടുപേരാണ് സംഘത്തിലുണ്ടായിരുന്നത്.

സിങ്കപ്പൂരില്‍ സ്ഥിരതാമസക്കാരനായ വിപിന്‍ദാസിനെയും കുടുംബത്തെയും യാത്രയയക്കുവാന്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു സംഘം. കാര്‍ ഓടിച്ചിരുന്ന രാജന്‍, ആതിര, നിരഞ്ജന്‍, വിപിന്‍ എന്നിവര്‍ പരിക്കുകളോടെ ചികിത്സയിലാണ്.



from mangalam.com https://ift.tt/2SxivPd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages