തിരുവനന്തപുരം: വാഗമണില്‍ മുസ്ലിം തീര്‍ഥാടനകേന്ദ്രമായ തങ്ങള്‍പാറയ്ക്കു സമീപത്തെ െകെയേറ്റം ആദ്യമൊഴിപ്പിക്കാന്‍ റവന്യൂ വകുപ്പിന്റെ തീരുമാനം. സബ്കലക്ടര്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ നിയോഗിച്ച പ്രത്യേകസംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരമാണു നടപടി.
ഇന്ന് ഇതു സംബന്ധിച്ചു തിരുവനന്തപുരത്ത് അടിയന്തരയോഗം ചേരുമെന്നാണു സൂചന. രാഷ്ട്രീയപ്രമുഖരും ചലച്ചിത്രപ്രവര്‍ത്തകരും ഉള്‍പ്പടെ വാഗമണില്‍ ഭൂമി െകെയേറിയിട്ടുണ്ട്. സിമി ക്യാമ്പ് നടന്ന സ്ഥലവും െകെയേറ്റക്കാരുടെ പക്കലാണ്. തങ്ങള്‍പാറയ്ക്കു സമീപമാണിത്. ഇടുക്കി അതിര്‍ത്തിയിലുള്ള, കോട്ടയം, കൂട്ടിക്കല്‍ വില്ലേജിലെ ഏന്തയാര്‍ ജുമാ മസ്ജിദിനു കീഴിലാണു തങ്ങള്‍പാറ. കോണ്‍ഗ്രസിലെ പ്രമുഖ വനിതാനേതാവിന്റെ ഭര്‍ത്താവും മറ്റൊരു റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനും ചേര്‍ന്നാണു തങ്ങള്‍പാറയ്ക്കു തൊട്ടടുത്ത സ്ഥലംവരെ െകെയേറി മറിച്ചുവിറ്റത്. സി.പി.എം. പ്രാദേശികനേതാവിന്റെ ഒത്താശയോടെയായിരുന്നു ഇത്. സി.പി.ഐ. നേതൃത്വം ഇതുസംബന്ധിച്ച്, സ്വന്തം പാര്‍ട്ടി ഭരിക്കുന്ന റവന്യൂ വകുപ്പിനു പരാതി നല്‍കിയിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണു നടപടി. െകെയേറ്റഭൂമി വാങ്ങിയവരെക്കുറിച്ചും അന്വേഷണം നടന്നുവരുന്നു.
റവന്യൂ മന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണു െകെയേറ്റമൊഴിപ്പിക്കല്‍. ചലച്ചിത്രതാരങ്ങള്‍, സംവിധായകര്‍, പ്രമുഖ നടി, ഒരു ആത്മീയാചാര്യന്‍ തുടങ്ങിയവര്‍ െകെയേറ്റക്കാരില്‍ ഉള്‍പ്പെടുന്നു. െകെയേറ്റക്കാരുടെ വിശദമായ പട്ടിക റവന്യൂ വകുപ്പ് തയാറാക്കി. വാഗമണിലെ പരിസ്ഥിതി പ്രാധാന്യമുള്ള മൊട്ടക്കുന്നുകള്‍വരെ െകെയേറ്റക്കാരുടെ പക്കലാണ്. വി.എസ്. സര്‍ക്കാരിന്റെ മൂന്നാര്‍ ദൗത്യവേളയില്‍ത്തന്നെ വാഗമണില്‍ 22 െകെയേറ്റഭൂമികള്‍ പിടിച്ചെടുത്ത് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഈ സ്ഥലങ്ങള്‍ വീണ്ടും െകെയേറ്റക്കാര്‍ സ്വന്തമാക്കി.
from mangalam.com https://ift.tt/2MydS3L
via IFTTT
No comments:
Post a Comment