'അമ്മ' ഷെയ്ന്‍ നിഗത്തെ വിളിപ്പിക്കും: നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം ഒന്‍പതിന് കൊച്ചിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 28, 2019

'അമ്മ' ഷെയ്ന്‍ നിഗത്തെ വിളിപ്പിക്കും: നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം ഒന്‍പതിന് കൊച്ചിയില്‍

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താരസംഘടനയായ അമ്മ. അടുത്ത ജനുവരി ഒന്‍പതിന് കൊച്ചിയില്‍ ചേരുന്ന നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഷെയ്ന്‍ വിഷയം ചര്‍ച്ച ചെയ്യും. ഇതിനായി അമ്മ സംഘടന ഷെയ്ന്‍ നിഗത്തെ വിളിപ്പിക്കും. ഷെയ്‌നുമായി ചര്‍ച്ച നടത്തിയതിനു ശേഷം അമ്മ നിര്‍മ്മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തും.

ഷെയ്ന്‍ നിഗവുമായി നേരിട്ട് ഇനി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടില്‍ നിര്‍മ്മാതാക്കളുടെ സംഘടന ഉറച്ചു നിന്നതോടെയാണ് അമ്മ ഇടപെട്ടത്. പ്രശ്‌നം നടക്കുന്നതിനിടെ അമ്മ പ്രസിഡന്റ് മോഹന്‍ ലാല്‍ സ്ഥലത്ത് ഇല്ലാതെ വന്നതോടെയാണ് പ്രശ്‌നപരിഹാര ചര്‍ച്ച നീണ്ടുപോയത്. അതേസമയം മനോരോഗി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഷെയ്ന്‍ രംഗത്തെത്തിയിരുന്നു. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ച കത്തിലാണ് ഷെയ്ന്‍ ഇന്നലെ ഖേദം പ്രകടിപ്പിച്ചത്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ വെച്ചായിരുന്നു ഷെയ്‌നിന്റെ വിവാദ പരാമര്‍ശം.

അമ്മ നടത്തുന്ന ചര്‍ച്ചയില്‍ ഷെയ്‌നില്‍ നിന്ന് രേഖാമൂലം ഉറപ്പു വാങ്ങുമെന്നാണ് സൂചന. ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കുക, വെയില്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങ് പുര്‍ത്തിയാക്കുക എന്നീ കാര്യങ്ങളില്‍ ഷെയ്‌നില്‍ നിന്ന് രേഖാമൂലം ഉറപ്പു വാങ്ങിയതിനു ശേഷം മാത്രം നിര്‍മ്മാതാക്കളുടെ സംഘടനയുമായ അമ്മ ചര്‍ച്ച നടത്തുക. നിലവില്‍ അമ്മ ഭാരവാഹികള്‍ വിഷയത്തില്‍ ഫോണില്‍ കൂടി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിവരികയാണ്.



from mangalam.com https://ift.tt/2Q8SuV3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages