സ്ത്രീധനമായി എസ് യു വി കാര്‍ ലഭിച്ചില്ല; ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാക്കാന്‍ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് എറിഞ്ഞു; രക്ത കറ തുടച്ചത് ഭര്‍ത്താവിന്റെ അമ്മയും സഹോദര ഭാര്യയും; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 28, 2019

സ്ത്രീധനമായി എസ് യു വി കാര്‍ ലഭിച്ചില്ല; ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാക്കാന്‍ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് എറിഞ്ഞു; രക്ത കറ തുടച്ചത് ഭര്‍ത്താവിന്റെ അമ്മയും സഹോദര ഭാര്യയും; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

ന്യൂഡല്‍ഹി: സ്ത്രീധനത്തിന്റെ പേരില്‍ 25കാരിയെ ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ബുധനാഴ്ച രാവിലെ ഡല്‍ഹിയിലെ കപഷെര പ്രദേശത്താണ് സംഭവം ഉണ്ടായത്. സംഭവം ആത്മഹത്യ ആക്കുവാനായി ഭാര്യയെ വെടിവെച്ച ശേഷം ഭര്‍ത്താവ് മൃതദേഹം ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് എറിയുകയും ചെയ്തു. ദിവ്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

സമല്‍ഖ വില്ലേജിലെ അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാം നിലയില്‍ നിന്നും ചാടി യുവതി ജീവനൊടുക്കി എന്ന വിവരം പുലര്‍ച്ചെ 5.40 ഓടെയാണ് പോലീസിന് ലഭിക്കുന്നത്. യുവതിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ വഴിമധ്യെ യുവതി മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. താഴേക്ക് പതിച്ച ആഘാദത്തില്‍ ദിവ്യയുടെ തലയോട് തകര്‍ന്നിരുന്നു. എന്നാല്‍ ഇതിന് മുന്നെ ദിവ്യയുടെ തലയില്‍ വെടിയേറ്റിരകുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായി പോലീസ് പറഞ്ഞു.

തുടര്‍ന്നാണ് യുവതിയുടെ ഭര്‍ത്താവ് രോഹിത് ഉള്‍പ്പെടെ നാല് ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. രോഹിത് തന്റെ പേരില്‍ ലൈസന്‍സ് എടുത്തിട്ടുള്ള തോക്ക് ഉപയോഗിച്ചാണ് ദിവ്യയെ വെടിവെച്ചത്. പിന്നീട് രോഹിതിന്റെ അമ്മയും സഹോദര ഭാര്യയും ചേര്‍ന്ന് തറയിലും മറ്റും വീണ രക്തം തുടച്ചുമാറ്റി. തുടര്‍ന്ന് ദിവ്യയുടെ മൃതദേഹം താഴേക്ക് എറിയുവാനായി സഹോദരന്‍ രോഹിതിനെ സഹായിക്കുകയും ചെയ്തു.

രോഹിതും ദിവ്യയും തമ്മിലുള്ള വിവാഹം 2015ലാണ് നടക്കുന്നത്. സ്ത്രീധനം കൊടുത്തിരുന്നെങ്കിലും ഒരു എസ് യു വി കാര്‍ കൂടി ദിവ്യയുടെ കുടുംബത്ത് നിന്നും നല്‍കണം എന്നായിരുന്നു ഇവരുടെ ആവശ്യം. സംഭവത്തിന് ശേഷം രോഹിത് സ്ഥലം വിട്ടു. എന്നാല്‍ പിന്നീട് സോനിപതില്‍ നിന്നും രോഹിതിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് മറ്റ് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.



from mangalam.com https://ift.tt/2Q3XTfO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages