"ഞാന്‍ തയ്യാറാണ്, സ്ഥലവും തീയതിയും സമയവും താങ്കള്‍ തന്നെ തീരുമാനിച്ചു കൊള്ളൂ"; ഗവര്‍ണറുമായി സംവാദത്തിന് തയ്യാറെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 28, 2019

"ഞാന്‍ തയ്യാറാണ്, സ്ഥലവും തീയതിയും സമയവും താങ്കള്‍ തന്നെ തീരുമാനിച്ചു കൊള്ളൂ"; ഗവര്‍ണറുമായി സംവാദത്തിന് തയ്യാറെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍

കൊച്ചി: പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം നടത്തുന്നവര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആഹ്വാനം ചെയ്തത് വലിയ വാര്‍ത്ത ആയിരുന്നു. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെ ഗവര്‍ണര്‍ക്കെതിരെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ഹിസ്റ്ററി കോണ്‍ഗ്രസ് പ്രതിനിധികള്‍ പ്രതിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ചര്‍ച്ചയ്ക്ക് തയ്യാറാകണം എന്ന് ഗവര്‍ണര്‍ ആഹ്വാനം ചെയ്തത്. ഈ ആഹ്വാനം ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. ഹരീഷ് വാസുദേവന്‍. ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും രാജ്ഭവനില്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

'ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ ചില യോഗങ്ങളില്‍ പറയുന്നു, CAA /NRC സംബന്ധിച്ച തുറന്ന ചര്‍ച്ചയ്ക്ക് അദ്ദേഹം തയ്യാറാണ് എന്ന്. എന്തുകൊണ്ട് അതാരും ഏറ്റെടുക്കുന്നില്ല എന്നു പലരും ചോദിക്കുന്നു. സ്വാഗതാര്‍ഹമായ കാര്യമല്ലേ?

ഗവര്‍ണര്‍ സാര്‍, ചര്‍ച്ചയ്ക്ക് ഞാന്‍ തയ്യാറാണ്. 2020 ല്‍ ആവാം. സ്ഥലവും തീയതിയും സമയവും താങ്കള്‍ തന്നെ തീരുമാനിച്ചു കൊള്ളൂ. CAA എന്തുകൊണ്ട് അനീതിയാണ് എന്നു ഞാന്‍ പറയാം. അല്ലെന്ന് നിങ്ങളും പറയണം. കേള്‍ക്കുന്ന ജനങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാക്കട്ടെ.

അപ്പൊ സൗകര്യമായ സമയം അറിയിക്കുമല്ലോ.'

സസ്‌നേഹം
അഡ്വ.ഹരീഷ് വാസുദേവന്‍.

(A formal request is sent to Raj Bhavan. Let him decide)

പൗരത്വഭേദഗതി വിഷയത്തില്‍ രാജ്ഭവനില്‍ പ്രതിഷേധിച്ചവരോടും കോഴിക്കോട് തനിക്കെതിരെ പ്രതിഷേധിച്ചവരോടും ചര്‍ച്ചയ്ക്കും സംവാദത്തിനും തയാറാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഒരാള്‍ പോലും അതിനു തയ്യാറായില്ലെന്നും ഗവര്‍ണര്‍ ഉദ്ഘാടന പ്രസംഗം ആരംഭിച്ചപ്പോള്‍ പറഞ്ഞിരുന്നു.



from mangalam.com https://ift.tt/2FebqLP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages