കുമരകം ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് രഹിത വിനോദസഞ്ചാരകേന്ദ്രമാകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 12, 2019

കുമരകം ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് രഹിത വിനോദസഞ്ചാരകേന്ദ്രമാകുന്നു

കോട്ടയം: ചില്ലുകുപ്പികളിൽ കുടിവെള്ളം. ജ്യൂസ് കുടിക്കാൻ മുളനിർമിതസ്ട്രോകളും ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക്രഹിത വിനോദസഞ്ചാരകേന്ദ്രമാകാനുള്ള തയ്യാറെടുപ്പിൽ കുമരകം. ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ളാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനമേർപ്പെടുത്തി നക്ഷത്രഹോട്ടലുകളാണ് പ്രവർത്തനത്തിന് തുടക്കമിട്ടിരിക്കുന്നത്. മുറികളിൽ സൗജന്യമായി നൽകുന്ന പ്ളാസ്റ്റിക് കുപ്പിവെള്ളം പാടേ ഒഴിവാക്കി, പകരം ചില്ലുകുപ്പികളിൽ വെള്ളം നൽകുന്നു. പ്ളാസ്റ്റിക് സ്േട്രാകൾക്കുപകരം പേപ്പർ, മുള നിർമിത സ്േട്രാകളും ഉപയോഗത്തിൽ വന്നു. അതിഥികൾക്ക് പ്ളാസ്റ്റിക്വിരുദ്ധ അവബോധമുണർത്താനുള്ള നോട്ടീസുകളും വിതരണം ചെയ്യുന്നു. ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തിൽ ചേംബർ ഓഫ് വേന്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്സ് (സി.വി.എച്ച്.ആർ), ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ, കേരള ട്രാവൽ മാർട്ട് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്, രണ്ടുമാസമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ പരിശീലനം നൽകി. ഹോട്ടലുകളിൽ പ്ളാസ്റ്റിക് ബാഗ് ഒഴിവാക്കുന്നതിന്റെ പ്രാരംഭനടപടിയായി 7000 തുണിബാഗ് വിതരണംചെയ്തെന്ന് ഉത്തരവാദിത്വ ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ കെ.രൂപേഷ്കുമാർ പറഞ്ഞു. പ്ളാസ്റ്റിക് കുടിവെള്ളക്കുപ്പിയും സ്േട്രായും ഒഴിവാക്കിയതിലൂടെ വലിയ ആശ്വാസമാണുള്ളതെന്ന് സി.വി.എച്ച്.ആർ. സെക്രട്ടറി കെ.അരുൺകുമാർ പറയുന്നു. 70 മുറിയുള്ള ഹോട്ടലിൽ ദിനംപ്രതി 150-200 പ്ളാസ്റ്റിക് കുപ്പിയും അതിൽ കൂടുതൽ സ്േട്രാകളും മാലിന്യമായി മാറുന്നുണ്ടായിരുന്നു. പൂർണമായും ഹരിതചട്ടം നടപ്പാക്കാൻ ശ്രമിച്ചും കുമരകത്തെ ഹോട്ടലുകൾ മാതൃകയാകുകയാണ്. സൗരോർജവൈദ്യുതി, തുന്പൂർമൂഴി മോഡൽ മാലിന്യസംസ്കരണം, കുളിമുറിയിലെ വെള്ളം ശുദ്ധീകരിച്ച് ചെടികൾക്ക് ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് സി.വി.എച്ച്.ആർ. അംഗങ്ങൾ തുടക്കമിട്ടു. ഉത്തരവാദിത്വ ടൂറിസം മിഷന്റെ മേൽനോട്ടത്തിൽ ഹൗസ്ബോട്ടുകളുടെ ടെർമിനലുകളായ കവണാറ്റിൻകര, ചീപ്പുങ്കൽ, കൈപ്പുഴമുട്ട് എന്നിവിടങ്ങളിൽ പ്ളാസ്റ്റിക് ശേഖരണ സെന്ററുകൾ തുറന്നിട്ടുണ്ട്. ഇവിടെ ശേഖരിക്കുന്ന പ്ളാസ്റ്റിക് മാലിന്യം ഏറ്റുമാനൂരിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ എത്തിച്ച് പുനഃചംക്രമണത്തിന് വിധേയമാക്കുകയാണ് ചെയ്യുന്നത്. Content Highlights:kumarakom to become first plastic free tourist place in india


from mathrubhumi.latestnews.rssfeed https://ift.tt/2slLI4N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages