കൊച്ചി: സംസ്ഥാനത്തെ ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ നിലപാട് വ്യക്തമാക്കി മെട്രോമാന്‍ ഇ. ശ്രീധരന്‍. വിദ്യാര്‍ഥി രാഷ്ട്രീയം അനുവദിച്ചുകൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണ് അദ്ദേഹം രംഗത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയക്കും ചീഫ് സെക്രട്ടറിയ്ക്കും ഇക്കാര്യത്തില്‍ വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്.
ഇ. ശ്രീധരന്‍ പ്രസിഡന്റായിരിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ റെസ്‌റ്റോറേഷന്‍ ഓഫ് നാഷണല്‍ വാല്യൂസ് എന്ന സംഘടനയുടെ പേരിലാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
വിദ്യാര്‍ഥി രാഷ്ട്രീയം അനുവദിച്ചുകൊണ്ടുവരാനുള്ള സര്‍ക്കാര്‍ നടപടി ക്യാമ്പസുകളുടെ അച്ചടക്കം നശിപ്പിക്കും. ക്യാമ്പസുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനം അക്രമങ്ങളിലേക്കെല്ലാം നയിക്കും. ക്ലാസുകള്‍ നഷ്ടപ്പെടുന്നതിനും ഇത് ഇടവയ്ക്കുമെന്നും നോട്ടീസില്‍ ശ്രീധരന്‍ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസത്തിന്റെ അന്തസത്ത നഷ്ടമാകുന്ന തരത്തിലുള്ള തെറ്റായ തീരുമാനങ്ങളിലേക്ക് സര്‍ക്കാര്‍ നീങ്ങരുത്. പ്രഖ്യാപനത്തിനനുസരിച്ച് മുന്നോട്ടുപോവുകയാണെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ശ്രീധരന്‍ പറയുന്നു.
from mangalam.com https://ift.tt/36vXZ5c
via IFTTT
No comments:
Post a Comment