പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധം ; കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 12, 2019

പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധം ; കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാെണന്നും അതു കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ വിരുദ്ധമായ ഒരു നടപടിക്കും കേരളം കൂട്ടുനില്‍ക്കില്ല. ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ സന്തതിയാണിത്. കേരളത്തില്‍ മതാടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും അനുവദിക്കില്ല. എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും ഒരു മതത്തിലും പെടാത്തവര്‍ക്കും ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അത് ഭരണഘടനാ ദത്തമാണ്. ആ അവകാശങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് സംസ്ഥാന ഗവണ്‍മെന്റിന്റെ നയം. ഇന്ത്യയെ മതാടിസ്ഥാനത്തിലുള്ള രാഷ്ട്രമായി വിഭജിക്കുക എന്ന സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും മോഹമാണ് കേന്ദ്ര ഗവണ്‍മെന്റ് പൗരത്വ നിയമ ഭേദഗതിയിലൂടെ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരേ മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിം ഇതര അഭയാര്‍ഥികള്‍ക്കു പൗരത്വം നല്‍കുന്നതു വിഭാവനം ചെയ്യുന്ന ബില്‍ ഭരണാഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലീഗിന്റെ ഹര്‍ജി. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ലിനെതിരേ ലീഗ് എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുള്‍ വഹാബ്, കെ. നവാസ് കനി എന്നിവര്‍ സുപ്രീം കോടതിയില്‍ നേരിട്ടെത്തിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ബില്ലിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നു കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു. ബില്ലിലെ പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം സംഘടനകളുടെ യോഗം മുസ്ലിം ലീഗ് വിളിച്ചു. 16നു െവെകിട്ട് 7നു കോഴിക്കോടാണ് യോഗം.



from mangalam.com https://ift.tt/2Pf053G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages