തിരുവനന്തപുരം : സ്ഥാനമാറ്റത്തിനു പിന്നാലെ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ ദുരൂഹത. സിന്‍ഹയ്‌ക്കെതിരേ പരാതി ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ അന്വേഷിക്കുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
സിന്‍ഹ വനിതാ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറുമെന്ന് കരുതുന്നില്ലെന്നും സംഭവത്തിന്റെ പിന്നില്‍ ഗൂഢാലോചന മണക്കുന്നതായും അഡീഷണല്‍ ചീഫ് സെക്രട്ടറി പദവി വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്‍ 'മംഗള'ത്തോടു പറഞ്ഞു. ജോലിയുമായി ബന്ധപ്പെട്ട ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഏത് സമയത്തും സിന്‍ഹ ഉദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നു.
സിന്‍ഹയെ സ്ഥലം മാറ്റിയത് പെരുമാറ്റ ദൂഷ്യത്തിന്റെ പേരിലാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ഇന്നലെ ആരോപിച്ചിരുന്നു. വനിതാ ഐ.എ.എസ്. ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയതിനാലാണ് സ്ഥാനമാറ്റം എന്നാരോപിച്ചാണ്് കോണ്‍ഗ്രസ് നേതാവായ ജ്യോതികുമാര്‍ ചാമക്കാലയാണ് രംഗത്തെത്തിയത്.
രാപ്പകലില്ലാതെ ജോലി ചെയ്യുമ്പോള്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സമയംനോക്കാതെ സന്ദേശം അയയ്‌ക്കേണ്ടിവരുമെന്നാണ് ബിശ്വനാഥ് സിന്‍ഹയുടെ നിലപാട്. മോശം സന്ദേശങ്ങള്‍ തന്റെ അറിവില്‍ ആര്‍ക്കും അയച്ചിട്ടില്ല. തനിക്കെതിരേ ഉയര്‍ന്ന ആരോപണം അസംബന്ധമാണ്. രാത്രി െവെകിയും തനിക്ക് ജോലി ചെയ്യേണ്ടിവരുന്നുണ്ട്.
അതു താന്‍ വഹിക്കുന്ന ജോലിയുടെ പ്രത്യേകതയാണ്. അതനുസരിച്ച് മറ്റുള്ളവരും പ്രവര്‍ത്തിക്കുമെന്നാണ് തന്റെ പ്രതീക്ഷ. സര്‍വീസില്‍ കയറി വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. പൊടുന്നനെ തന്റെ പേരില്‍ ഉയരുന്ന ആക്ഷേപങ്ങള്‍ അന്വേഷിക്കണം. സ്ഥലംമാറ്റിയത് എന്തിനാണെന്ന് സ്ഥലംമാറ്റിയവരോടുതന്നെ ചോദിക്കണമെന്നും സിന്‍ഹ പറയുന്നു.
സെക്രട്ടേറിയറ്റില്‍ പഞ്ചിങ് സംവിധാനം കാര്യക്ഷമമാക്കിയതിലും ജോലിസമയം ക്രമീകരിച്ചതിലും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ജീവനക്കാരുടെ കണ്ണിലെ കരടായി മാറിയിരുന്നു സിന്‍ഹ. കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് സിന്‍ഹയെ െസെനിക വെല്‍ഫെയര്‍ വകുപ്പിലേക്ക് മാറ്റാന്‍ നിശ്ചയിച്ചത്.
from mangalam.com https://ift.tt/38rNpxY
via IFTTT
No comments:
Post a Comment