സി.പി.എമ്മും ബി.ജെ.പി.യും വിവരങ്ങൾ നൽകിയില്ലെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 9, 2019

സി.പി.എമ്മും ബി.ജെ.പി.യും വിവരങ്ങൾ നൽകിയില്ലെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ ക്രിമിനൽക്കേസുകൾ പരസ്യപ്പെടുത്തുന്നത് സംബന്ധിച്ച സുപ്രീംകോടതി നിർദേശങ്ങൾ പാലിക്കുന്നതിൽ കേരളത്തിലെ സി.പി.എമ്മും ബി.ജെ.പി.യും വീഴ്ചവരുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാ റാം മീണയുടെ റിപ്പോർട്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് മീണ റിപ്പോർട്ട് നൽകിയത്. ഈ പാർട്ടികൾക്കെതിരേ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയുടെ നിർദേശം കാക്കുകയാണെന്ന് മീണ പറഞ്ഞു. പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കുകയോ ചിഹ്നം മരവിപ്പിക്കുകയോ ചെയ്യുന്ന നടപടികളുണ്ടാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്ഥാനാർഥികൾ അവരുടെ പേരിലുള്ള ക്രിമിനൽക്കേസുകൾ പത്രത്തിലും ടി.വി. ചാനലുകളിലുമായി മൂന്നുവട്ടം പരസ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. സ്ഥാനാർഥികൾ സ്വന്തം നിലയ്ക്കല്ലാതെ പാർട്ടികളും മൂന്നുവട്ടം പ്രസിദ്ധീകരിക്കണം. പരസ്യപ്പെടുത്തിയ വിവരം സ്ഥാനാർഥികൾ കളക്ടറെയും പാർട്ടികൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെയും അറിയിക്കണം. സ്ഥാനാർഥികൾ ഇക്കാര്യം അറിയിച്ചു. പാർട്ടികളിൽ സി.പി.എമ്മും ബി.ജെ.പി.യും ഇതിന് തയ്യാറായില്ല. ഫലപ്രഖ്യാപനമുണ്ടായ ജൂൺ 24-നു ശേഷം ഒരുമാസം ഇതിന് സമയം നൽകിയിരുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഈ പാർട്ടികൾ കമ്മിഷനെ വിവരമറിയിച്ചില്ല. റിപ്പോർട്ട് കേന്ദ്ര കമ്മിഷൻ സുപ്രീംകോടതിക്കു നൽകും. 14 സ്ഥാനാർഥികൾ കേസ് പരസ്യപ്പെടുത്തിയില്ല ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 227 പേരിൽ 14 സ്ഥാനാർഥികൾ ക്രിമിനൽക്കേസ് പരസ്യപ്പെടുത്തിയില്ല. കളക്ടർമാരാണ് ഇക്കാര്യം കമ്മിഷനെ അറിയിച്ചത്. 64 സ്ഥാനാർഥികളാണ് കേരളത്തിൽ ക്രിമിനൽ കേസുകളിൽ പ്രതികളായിരുന്നത്. 50 പേർ വിവരങ്ങൾ പരസ്യപ്പെടുത്തി. കേസുകൾ പരസ്യപ്പെടുത്താത്തതിൽ ഭൂരിഭാഗവും സ്വതന്ത്രരാണ്. മൂന്നു മുന്നണികളുടെയും ഭാഗമായി മത്സരിച്ചവരാരും നിർദേശം ലംഘിച്ചിട്ടില്ല. content highlights:cpm, bjp election details criminal cases against candidates


from mathrubhumi.latestnews.rssfeed https://ift.tt/2qBra7H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages