റാഞ്ചി: പൗരത്വനിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപക പ്രക്ഷോഭം തുടരുന്നതിനിടെ, ആദ്യഫലം കാത്തിരിക്കുകയാണ് ബി.ജെ.പി. അഞ്ചുഘട്ടങ്ങളായിനടന്ന ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി ഇന്ന് അറിയാം. ജെ.എം.എം. നേതൃത്വത്തിലുള്ള മുന്നണിക്ക് അനുകൂലമായിവന്ന എക്സിറ്റ് പോൾ ഫലങ്ങളെ ജാർഖണ്ഡിലെ ഭരണകക്ഷിയായ ബി.ജെ.പി. ആശങ്കയോടെയാണ് കാണുന്നത്. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുക. 81 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 41 സീറ്റുകളാണ്. 2014-ൽ ബിജെപി 35 സീറ്റുകളും സഖ്യകക്ഷിയായ എ.ജെ.എസ്.യു 17 സീറ്റുകളുമായിട്ടാണ് അധികാരത്തിലേറിയത്. നവംബർ 30 മുതൽ ഡിസംബർ 16 വരെയായി അഞ്ച് ഘട്ടങ്ങളിലായിട്ടാണ് ഇത്തവണതിരഞ്ഞെടുപ്പ് നടന്നത്. 65.17 ശതമാനമാണ് പോളിങ്. ഹേമന്ത് സോറൻ നയിക്കുന്ന ജാർഖണ്ഡ് മുക്തിമോർച്ചയ്ക്കൊപ്പമാണ് കോൺഗ്രസും ആർ.ജെ.ഡി.യും. എക്സിറ്റ് പോൾ പ്രവചനങ്ങളിൽ മുൻതൂക്കം ഈ മുന്നണിക്കാണ്. ജെ.എം.എം 43 സീറ്റുകളിലും കോൺഗ്രസ് 31 ഉം ആർജെഡി ഏഴ് സീറ്റുകളിലുമാണ് മത്സരിച്ചിരുന്നത്. മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടി ജാർഖണ്ഡിൽ ഭരണം നിലനിർത്തി മറികടക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. എന്നാൽ, പൗരത്വനിയമത്തിനെതിരായി ജനവിധി മാറുമോയെന്ന ആശങ്കയും പാർട്ടിക്കുണ്ട്. നിതീഷ് കുമാറിന്റെ ജനതാദളും (യുണൈറ്റഡ്), രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തിയും ഒറ്റയ്ക്ക് മത്സരിച്ചതും എൻ.ഡി.എ. സഖ്യത്തിലുണ്ടായിരുന്ന എ.ജെ.എസ്.യു. മുന്നണി വിട്ടതും ബി.ജെ.പി.യുടെ ആശങ്ക കൂട്ടുന്നുണ്ട്.മുഖ്യമന്ത്രി രഘുബർ ദാസ്ജംഷഡ്പുർ ഈസ്റ്റിൽ നിന്നാണ് ജനവിധി തേടിയത്. Content Highlights:Jharkhand Election Results-Advantage JMM-Congress Alliance In Jharkhand, Predicts Poll Of Exit Polls
from mathrubhumi.latestnews.rssfeed https://ift.tt/2QbdARh
via
IFTTT
No comments:
Post a Comment