ഡൽഹിയിൽ വീണ്ടും തീപ്പിടിത്തം: 9 മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 22, 2019

ഡൽഹിയിൽ വീണ്ടും തീപ്പിടിത്തം: 9 മരണം

ന്യൂഡൽഹി:വടക്കൻ ഡൽഹി കിരാരിയിൽ തീപ്പിടിത്തത്തിൽ ഒമ്പത് പേർ മരിച്ചു. പുലർച്ചെ 12.30ന് വസ്ത്ര ഗോഡൗണിലായിരുന്നു തീപ്പിടിത്തം. മൂന്ന്നിലകെട്ടിടത്തിന്റെതാഴത്തെ നിലയിലായിരുന്നു ഗോഡൗൺ സ്ഥിതി ചെയ്തിരുന്നത്. പുറത്ത് കടക്കാൻ ഒരു ഗോവണി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാത്രവുമല്ല തീകെടുത്താനുള്ള സൗകര്യങ്ങളും കെട്ടിടത്തിലുണ്ടായിരുന്നില്ല. ഇതെല്ലാം ദുരന്തത്തിന്റെ ആഘാതം കൂട്ടി. പൊള്ളലേറ്റവരെ അടുത്തുള്ള സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധ്യ ഡൽഹിക്കടുത്ത് റാണി ഝാൻസി റോഡിൽഅനധികൃതമായി പ്രവർത്തിച്ചിരുന്ന ബാഗുനിർമാണശാലയിൽ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ തീപ്പിടിത്തത്തിൽ 43 തൊഴിലാളികൾ മരിച്ചിരുന്നു.. നിർമാണശാല പ്രവർത്തിച്ചിരുന്ന നാലുനിലക്കെട്ടിടത്തിൽ നൂറ്റമ്പതോളം തൊഴിലാളികളുണ്ടായിരുന്നു. രാവിലെ അഞ്ചിന് തീപ്പിടിത്തമുണ്ടാകുമ്പോൾ ഇവർ ഉറക്കത്തിലായിരുന്നു. ഒരാഴ്ചക്കിടെ ഡൽഹിയിൽഉണ്ടാകുന്ന രണ്ടാമത്തെ തീപ്പിടിത്തമാണിത്. content highlights:9 Dead After Fire Breaks Out At Cloth Warehouse In Northwest Delhi


from mathrubhumi.latestnews.rssfeed https://ift.tt/2EJtugj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages