ഝാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ തുടങ്ങി ; കോണ്‍ഗ്രസിന് തുടക്കത്തിലേ ലീഡ് ; ബിജെപിയെക്കാള്‍ ഇരട്ടി സീറ്റുകളില്‍ മുന്നില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 22, 2019

ഝാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ തുടങ്ങി ; കോണ്‍ഗ്രസിന് തുടക്കത്തിലേ ലീഡ് ; ബിജെപിയെക്കാള്‍ ഇരട്ടി സീറ്റുകളില്‍ മുന്നില്‍

റാഞ്ചി: എക്‌സിറ്റ്‌പോളുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രതിപക്ഷവും ചെറു പാര്‍ട്ടികളുടെ മുന്നണിയുണ്ടാക്കാമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്ന ഝാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ തുടങ്ങി. തപാല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. ആദ്യ സൂചനകള്‍ പുറത്തു വരുമ്പോള്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. എക്‌സിറ്റ് പോള്‍ പ്രവചനത്തെ ന്യായീകരിക്കുന്ന രീതിയില്‍ ആദ്യത്തെ 35 സീറ്റുകളിലെ സൂചനകളില്‍ 21 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്.

പത്തു സീറ്റുകളിലാണ് ബിജെപി മുന്നിട്ടു നില്‍ക്കുന്നത്. ഗ്രാമമേഖലയില്‍ നിന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്നാല്‍ റാഞ്ചിയില്‍ നിന്നുള്ള വിവരത്തില്‍ കോണ്‍ഗ്രസും ബിജെപിയും രണ്ടു സീറ്റുകളില്‍ വീതം ലീഡ് ചെയ്യുകയാണ്. എജെഎസ്‌യു ഒരു സീറ്റിലും മറ്റുള്ളവര്‍ രണ്ട് എന്നതാണ് നില. പുറത്തുവന്ന നാലു എക്‌സിറ്റ് പോളുകളില്‍ മൂന്നും സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നാണ് വിലയിരുത്തിയത്. ബിജെപിയ്ക്ക് തിരിച്ചടി പ്രവചിച്ചിരിക്കുന്നതോടെ ചെറുകക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനാകുമോ എന്ന ചര്‍ച്ചകള്‍ ബിജെപി തുടങ്ങിക്കഴിഞ്ഞു. എക്‌സിറ്റ് പോളില്‍ കോണ്‍ഗ്രസ് ജെഎംഎം ആര്‍ജെഡി സഖ്യം വന്‍ വിജയം നേടുമെന്നാണ് പ്രവചിച്ചത്. ഒരു എക്‌സിറ്റ് പോള്‍ മാത്രമാണ് തൂക്കു മന്ത്രിസഭയ്ക്കുള്ള സാധ്യത പ്രവചിച്ചിരക്കുന്നത്.

മൊത്തം 81 സീറ്റുകളിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് വെറും ആറു സീറ്റില്‍ ഒതുങ്ങിയപ്പോള്‍ ബിജെപി 37 സീറ്റുകള്‍ നേടിയിരുന്നു. ഇത്തവണ ആദ്യ ഫല സൂചന പുറത്തു വരുമ്പോള്‍ കഴിഞ്ഞ തവണത്തേതിന്റെ ഇരട്ടി സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. എക്‌സിറ്റ് പോളുകള്‍ ശരിയാകില്ലെന്നും സ്ത്രീകളുടെ വോട്ടുകള്‍ തങ്ങള്‍ക്ക് കിട്ടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഝാര്‍ഖണ്ഡില്‍ സ്ത്രീവോട്ടുകള്‍ ഏറെയാണെന്നും അത് ഭരണത്തിന് അനുകൂലമായി പോള്‍ ചെയ്യപ്പെടുമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ. ഭരിക്കാന്‍ വേണ്ടത് 42 സീറ്റുകളാണ്.



from mangalam.com https://ift.tt/2EOfpy4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages