സുപ്രീം കോടതി കയ്യും കെട്ടി നോക്കി നില്‍ക്കുന്നു; ജസ്റ്റീസ് ബി. കെമാല്‍ പാഷ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 19, 2019

സുപ്രീം കോടതി കയ്യും കെട്ടി നോക്കി നില്‍ക്കുന്നു; ജസ്റ്റീസ് ബി. കെമാല്‍ പാഷ

കൊച്ചി: സുപ്രീം കോടതിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ഹൈക്കോടതി ചീഫ് ജസ്റ്റീസ് ബി. കെമാല്‍ പാഷ. രാജ്യം കത്തുമ്പോള്‍ സുപ്രീം കോടതി കയ്യും കെട്ടി നോക്കി നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയില്‍ വിശ്വാസമില്ലാതായി. ഇത്രത്തോളം അധപതിച്ച ഒരു ജുഡീഷ്യറി വേറെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായ്ക്കും മോദിക്കും വര്‍ഗീയ ധ്രുവീകരണം എന്ന ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. ഭരണഘടന വായിച്ചു മനസ്സിലാക്കാന്‍ പോലും ബോധം ഇല്ലാത്തവരാണ് ബില്‍ ഉണ്ടാക്കുന്നത്. ഭാവിയില്‍ പൗരത്വം തെളിയിക്കാന്‍ അപ്പൂപ്പന്റെ ജാതകം ഹാജരാക്കേണ്ടിവരും. കെമാല്‍ പാഷ പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരെ നെട്ടൂര്‍ ജമാഅത്ത്, കോഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'ജനിച്ച നാട്ടില്‍ അന്യരേ ?' എന്ന പേരില്‍ നടത്തിയ റാലിക്ക് ശേഷം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നും അദ്ദേഹം.



from mangalam.com https://ift.tt/35CeMDI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages