ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമെമ്പാടും പടരുന്നു. പ്രതിഷേധത്തെ പ്രതിരോധിക്കാൻ സർക്കാർ നടപടികൾ കർശനമാക്കുകയാണ്. ഡിസംബർ21ന് ബിഹാറിൽ ബന്ദിന് ആർ.ജെ.ഡി ആഹ്വാനം ചെയ്തിട്ടുണ്ട്. മംഗളൂരുവിൽ മലയാളി മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിലെയും ഉത്തർപ്രദേശിലെയും ക്യാമ്പസുകളിൽനിന്ന് ആരംഭിച്ച പ്രതിഷേധം പൊതുജനങ്ങളും ഏറ്റെടുക്കുകയായിരുന്നു. കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ അതിശക്തമായ പ്രതിഷേധങ്ങളാണ് വ്യാഴാഴ്ചയുണ്ടായത്. ബെംഗളൂരുവിൽ ചരിത്രകാരൻ രാമചന്ദ്ര ഗുഹ, ഡൽഹിയിൽ പ്രതിഷേധത്തിൽ പങ്കെടുത്ത സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ. ജനറൽ സെക്രട്ടറി ഡി.രാജ, കോൺഗ്രസ് നേതാക്കളായ അജയ് മാക്കൻ, സന്ദീപ് ദീക്ഷിത്, സ്വരാജ് അഭിയാൻ അധ്യക്ഷൻ യോഗേന്ദ്ര യാദവ് തുടങ്ങിയവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. LIVE UPDATES content highlights:protest against citizenship ammendment act spreads across the country
from mathrubhumi.latestnews.rssfeed https://ift.tt/2EBZBP5
via
IFTTT
No comments:
Post a Comment