മംഗളൂരു : പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട മംഗളൂരു അതീവ സുരക്ഷാവലയത്തില്‍ . ഞായറാഴ്ച അര്‍ധരാത്രി വരെ നഗരത്തില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. വെടിവെപ്പിന്റെ പശ്ചാതലത്തില്‍ വടക്കന്‍ കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.
കര്‍ണാടകത്തിലെ മുഴുവന്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമാധാനം പാലിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അഭ്യര്‍ത്ഥിച്ചു. കലബുറഗി , മൈസൂരു, ഹാസന്‍, ബ്ലൊരി, ഉത്തര കന്നഡ ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മംഗളൂരു ഉള്‍പെടുന്ന ദക്ഷിണ കന്നട ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിരോധിച്ചു. ബെംഗളൂരുവിലും നിരോധനാജ്ഞ തുടരുകയാണ് ബന്ദില്‍ പൊലീസ് സ്‌റ്റേഷനു മുന്നിലെ പ്രതിഷേധത്തിനിടെയാണ് വെടിവയ്പുണ്ടായത്. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് വെടിവച്ചു.
വെടീയേറ്റ് വീണ ജലീല്‍ കുദ്രോളിയും നൗഷീനും ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ആദ്യം വാര്‍ത്ത പുറത്തുവിടാതിരുന്ന പൊലീസ് അഞ്ച് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നഗരത്തില്‍ പൊലീസ് വിന്യാസം ശക്തമാക്കിയശേഷം രാത്രി ഒന്‍പതുമണിയോടെയാണ് രണ്ടുപേരുടെ മരണവിവരം പുറത്തുവിട്ടത്. ഇതേതുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണറേറ്റിന്റെ പരിധിയിലാകെ കര്‍ഫ്യൂ വ്യാപിപ്പിച്ചു. പൊലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നാണ് പൊലീസ് വിശദീകരണം.
മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം 48 മണിക്കൂര്‍ നേരത്തേക്ക് വിച്‌ഛേദിച്ചു. അഭ്യൂഹങ്ങളും പ്രകോപനപരമായ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഒഴിവാക്കാനാണ് ഈ നടപടി. മംഗലാപുരം നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.
from mangalam.com https://ift.tt/2Z5Pqfb
via IFTTT
No comments:
Post a Comment