ലോകം ആകാംഷയോടെ കാത്തിരിക്കുന്നു ; വലയസൂര്യഗ്രഹണം രാവിലെ എട്ടു മണിയോടെ തുടക്കം ; കേരളത്തിലും ദൃശ്യമാകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 25, 2019

ലോകം ആകാംഷയോടെ കാത്തിരിക്കുന്നു ; വലയസൂര്യഗ്രഹണം രാവിലെ എട്ടു മണിയോടെ തുടക്കം ; കേരളത്തിലും ദൃശ്യമാകും

ലോകം ആകാംഷയോടെ കാത്തിരിക്കുന്ന വലയ സൂര്യഗ്രഹണം ഇന്ന്. ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം ഇന്ന് വടക്കന്‍ കേരളത്തിലെ വിവിധ ജില്ലകള്‍ക്ക് പുറമേ വിവിധ ദക്ഷിണേന്ത്യന്‍ നഗരങ്ങളിലും ദൃശ്യമാകും. രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന സൂര്യഗ്രഹണം ഉച്ചയ്ക്ക് ഒരു 1.30 വരെ നീണ്ടു നില്‍ക്കും. സൂര്യഗ്രഹണത്തെ തുടര്‍ന്ന് ശബരിമല നാലു മണിക്കൂര്‍ അടച്ചിടും. ഉത്തര കേരളത്തില്‍ പൂര്‍ണ്ണമായും ദൃശ്യമാകുമ്പോള്‍ ദക്ഷിണ കേരളത്തില്‍ ഭാഗികമായേ ദൃശ്യമാകൂ.

കണ്ണുര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂര്‍, മധുര, ഊട്ടി, തിരുച്ചി, ചെന്നൈ, ബാംഗ്‌ളൂര്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ സൂര്യഗ്രഹണം പൂര്‍ണ്ണമായും ദൃശ്യമാകും. ചന്ദ്രന്‍ പൂര്‍ണ്ണമായും വലയം ചെയ്യുക 10.47 നാണ്. നാലു മിനിറ്റോളം ഇത് നീണ്ടു നില്‍ക്കും. അപൂര്‍വ്വമായ വലയ സൂര്യഗ്രഹണം കാണാനായി മലബാറിലും തിരുവന്തപുരത്തുമെല്ലാം വലിയ സൗകര്യങ്ങളാണ് ബഹിരാകാശ ഗവേഷണ വിഭാഗം ഒരുക്കിയിരക്കുന്നത്. ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ സൂര്യഗ്രഹണമാണ് ഇത്. യൂട്യൂബ് അടക്കം അനേകം ചാനലുകളാണ് ദൃശ്യം സംപ്രേഷണം ചെയ്യാനൊരുങ്ങുന്നത്. അനേകം ഓണ്‍ലൈനുകളാണ് ദൃശ്യം പകര്‍ത്തുന്നത്.

ചന്ദ്രന്‍ പൂര്‍ണ്ണമായും സൂര്യനെ മറയ്ക്കുന്നു എന്നതാണ് ഇന്നത്തെ സൂര്യഗ്രഹണത്തിന്റെ പ്രത്യേകത. അടുത്ത സൂര്യഗ്രഹണം അടുത്ത വര്‍ഷമായിരക്കും ഉണ്ടാകുക. സംഭവം കാണാന്‍ വലിയ തയ്യാറെടുപ്പുകളാണ് സംസ്ഥാനത്ത് നടത്തിയിരിക്കുന്നത്. അതേസമയം നഗ്നനേത്രങ്ങള്‍ കൊണ്ടു കാണുന്നത് കണ്ണിന് അപകടമാണെന്നാണ് മുന്നറിയിപ്പ്. സൂര്യഗ്രഹണം ദൃശ്യമാകുന്ന, കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളിലെല്ലാം രാവിലെ മുതല്‍ വലിയ തിരക്കാണ്. കേരളത്തില്‍ ഏറ്റവും നന്നായി കാണാനാകുക വയനാട്ടിലാണ്. അതുകൊണ്ടു തന്നെ ചെറുവത്തൂര്‍ വലിയ തിരക്കാണ്. ഗ്രഹണം കാണാനുള്ള പ്രത്യേക കണ്ണാടിയും മറ്റും പഞ്ചായത്തും മറ്റും ചേര്‍ന്ന് വിതരണം ചെയ്തിട്ടുണ്ട്.



from mangalam.com https://ift.tt/2SqieO1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages